Thursday, October 15, 2009

സാംസ്കാരിക നായകന്‍

കലികാലത്ത് വിശേഷണത്തിനെതിരായ് ആള്‍ക്കരുണ്ടാവുന്നത് സാധാരണമല്ലേ... സുഗുണന്‍ സകലദുര്‍ഗ്ഗുണങ്ങളുടെ അധിപനാകുന്നതും സുശീലനു നല്ലശീലമൊന്നു മില്ലാത്തതും സുകുമാരന്‍ വിരൂപിയാകുന്നതും സ്വാഭാവികം മാത്രം അപ്പോള്‍ സാസ്കാരികനായകന്‍ എന്നാല്‍ സംസ്കാരം ഇല്ലാത്തവനാണോ എന്ന് മാത്രം ചോദിക്കരുത് ഉത്തരം എനിക്കറിയില്ല... പറഞ്ഞുവരുന്നത് അഴീക്കോട്നിന്ന് വന്ന് സാംസ്കാരിക കേരളത്തെ പ്രബുദ്ധനാക്കിയ നായകനെ പറ്റിയാണ്..ഒരു പ്രായം കഴിഞ്ഞാല്‍ ആള്‍ക്കാര്‍ എന്തോ ആവും എന്ന വാദം ഊട്ടിഉറപ്പിക്കലാണല്ലോ കുറേനാളായി മാഷിന്റെ പദ്ധതി...പണ്ട് പാഠപുസ്തകത്തില്‍ പ്രാസംഗികകല പറഞ്ഞുതന്ന അതേ വിദ്വാനാണിതെന്ന് വിശ്വസിക്കാനാരും ഇത്തിരി ബുദ്ധിമുട്ടും...എല്ലാകാലത്തും വാര്‍ത്തകളിലങ്ങനെ നിറഞ്ഞുനില്‍ക്കണം എന്നുള്ളതുകൊണ്ടോ എന്തോ കുറേകാലം അമേദ്യം എറിഞ്ഞും കൂടിനുള്ളില്‍ കാഷ്ടിച്ചും മതിയാവഞ്ഞാണ് ഇപ്പോള്‍ ശാസ്ത്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ചെറിയകാര്യങ്ങള്‍ പറഞ്ഞാല്‍ വല്യ വാര്‍ത്തയാവത്തത് കൊണ്ട് ചന്ദ്രയാനെത്തന്നെ പിടിച്ചു.മാതൃഭൂമി അതു ഇവിടെ കൊടുത്തിട്ടുണ്ട്. അമേരിക്ക ബോബ് അവിടെ ഇട്ടതാവാം ചിലപ്പോ മാഷെ പ്രകോപിപ്പിച്ചത്.. എന്നാലും പ്രതികരണം ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു സംശയം.... ഒപ്പം കിട്ടിയ അവസരത്തില്‍ ശാസ്ത്രത്തിന് മൊത്തം കൊടുത്തു പണി.. ഇനി ഈ ബൂര്‍ഷ്വാ ശാസ്ത്രത്തെ കെട്ടുകെട്ടിക്കണം എന്നു കൂടി പറഞ്ഞാല്‍ പൂര്‍ണ്ണമായേനേ.. ഒരപേക്ഷയേ ഉള്ളൂ നായകരോട് ആവശ്യത്തിനു നാണക്കേട് കണ്ണൂരുകാര്‍ക്ക് രാഷ്ട്രീയ നായകാരായിട്ട് കൊടുത്തിട്ടുണ്ട് മാഷ് കൂടി അതിനു വേണ്ടി ബുദ്ധിമുട്ടണമെന്നില്ല...(പച്ചയ്ക്ക് പറഞ്ഞാല്‍ നാടിനെ ചീത്തപ്പേര് കേള്‍പ്പിക്കരുത്...

Wednesday, October 14, 2009

സംഭവം !!!..

ഇതൊരു നടന്ന സംഭവമാണ്.. ആര്‍ക്കും യാതൊരു സംശയവും വേണ്ട...
2009 ആഗസ്റ്റ് 22 അന്നായിരുന്നു ആ സംഭവം സൗദി രാജാവിന്റെ മൂന്നാമത്തെ ഭാര്യയേയും വഹിച്ച്കൊണ്ട് എമിറേറ്റ് വീമാനം പറന്നു പൊങ്ങി കടലിനുമുകളിലെത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം പൈലറ്റ് മനസിലാക്കിയത് വിമാനത്തിന്റെ എന്‍ജിന്‍ തകരാറ്... വിമാനമാണേല്‍ പറന്നു പൊങ്ങിയതേ ഉള്ളൂ.. ഇടിച്ചിറക്കിയാല്‍ മുഴുവനും നാശകോശമായത് തന്നെ.. പോരാത്തതിന് ചില്ലറക്കാരാണോ വിമാനത്തില്‍ സൗദിരാജാവിന്റെ പ്രിയപത്നിയല്ലേ.അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ തന്റേയും കുടുംബത്തിന്റേയും കാര്യം ഗോവിന്ദാ... പൈലറ്റ് പരമു സകല ഈശ്വരന്‍മാരേയും വിളിച്ചു.... പെട്ടെന്നാണ് നൂറ് വാട്ട് ബള്‍ബ് തലയില്‍ മിന്നിയത്. വിമാനത്തിന്റെ ഇടത്തേചിറകിലല്ലേ ഇന്ധനം അതുമുഴുവന്‍ കളഞ്ഞാല്‍ എങ്ങനെയെങ്കിലും ഇടിച്ചിറക്കാന്‍നോക്കാം.. പിന്നെ പരമു ഒന്നും നോക്കിയില്ല നിന്നനില്‍പ്പില്‍ വീമാനം 37 അര ഡിഗ്രി ചരിച്ചു ഇടത് വശത്തേക്ക്.. എന്നിട്ട് ഇന്ധനം കളയാനുള്ള ബട്ടണില്‍ അമര്‍ത്തി ഞെക്കി.അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം പരമുവിനു മനസിലായത് ഒരു ഞെക്കില്‍ കുറച്ച് ഇന്ധനം മാത്രമേ പുറത്ത് പോവൂ... സമയമാണേല്‍ വളരേ കുറവും.. പിന്നെ രണ്ടും കല്‍പ്പിച്ച് പരമു ഒരുവിധത്തില്‍ ഞെക്കി ഞെക്കി ഞെക്കി ഞെക്കി ഞെക്കി ... ഇന്ധനമെല്ലാം കടലില്‍ കളഞ്ഞു കടല്‍ തീരത്ത് വിമാനം ഇടിച്ചിറക്കി.. ഇന്ധനം മുഴുവന്‍ തീര്‍ന്നതു കൊണ്ടും ഭാഗ്യം കൊണ്ടും വിമാനം പൊട്ടിത്തെറിച്ചില്ല എല്ലാവരും രക്ഷപെട്ടു നിസ്സര പരിക്കുകളുമായി.... അന്ന് എമിറേറ്റ്സിലേ മുഴുവന്‍ പേര്‍ക്കും സൗദിരാജാവിന്റേ വക കണക്കില്ലാതെ കിട്ടി... പരമു രാജാവായി ജീവിക്കുന്നു .... നമ്മുടെ കഥയുംതീര്‍ന്നു...

കടപ്പാട്: ചാത്തന്‍...
(വിശദവിവരങ്ങള്‍ ചാത്തന്റെ അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയിരിക്കുന്നു)
ക്ഷമിക്കുക....
ആരേലും കമന്റുമ്പോഴും ചാത്തനെ വെളിപ്പെടുത്താതിരിക്കാന്‍ ദയവായി ശ്രദ്ധിക്കുക...(ഇതൊരപേക്ഷയാണ്)
ഒരു ചെറുപ്പക്കാരന്റെ സര്‍ഗ്ഗാത്മക കഴിവിനെ വ്രണപ്പെടുത്താതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക...

Tuesday, October 13, 2009

സ്ത്രീ പക്ഷം

സംവരണത്തില്‍ ശുഷ്കാന്തി കാണിച്ചില്ലേലും.സ്ത്രീകള്‍ക്ക് മാത്രമായി ട്രെയിന്‍ ഓടിച്ച് സര്‍ക്കാര്‍ ആത്മാര്‍ത്ഥത തെളിയിച്ചിരിക്കുന്നു. സ്ത്രീ സമത്വവാദികളേ ആഹ്ളാദിപ്പിന്‍...മമതയുടെ 'ലേഡീസ് കൂപ്പെ'! എന്നവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു മാതൃഭൂമിയും യാത്രക്കരികളുടെ സന്തോഷത്തില്‍ പങ്ക്ചേര്‍ന്നു....ഇനി എന്നാണാവോ സ്ത്രീകള്‍ക്കുമാത്രം പുറത്തിറങ്ങാന്‍ പറ്റുന്ന ദിവസം വരുന്നത് ? പുരുഷ കേസരികള്‍ ജാഗ്രതൈ.... ഈ സ്ത്രീ എന്ന ജീവി ഭീകരനാണോ ? കാര്‍ട്ടൂണുകളും മറ്റും കാണുമ്പോള്‍ ആര്‍ക്കായാലും ന്യായമായും സംശയമുണരും... ഞാനിതുവരെ ഇടപെട്ടവരില്‍ അങ്ങനെ ഒന്നു വന്നു പെട്ടില്ലേല്‍ കൂടിയും എനിക്കും സംശയം ഇല്ലാതില്ല.. പ്രത്യേകിച്ച് ബിപി(പേടി)കൂടിനടക്കുന്ന ചില പുരുഷകേസരികളെകാണുമ്പോഴെങ്കിലും... ഇത്രയും സ്വാധീന ശക്തിയുള്ള ഇവര്‍ക്കെന്തിനാ സംവരണം ? (Behind_every_successful_man_there_is_)എന്നല്ലേ പണ്ടേ പറയണ കേള്‍ക്കുന്നതു. ഓ ഇനി പിന്നിലായതു കൊണ്ട് മുന്നില്‍ വരാനുള്ള വഴിയാണോ എന്നും അറിയില്ല. ഈ സംവരണമൊക്കെ ഇവരെ അബലകളായി ചിത്രീകരിച്ച് മുന്നേറാനുള്ള പുരുഷ തന്ത്രമായും ചില ഫെമിനിസ്റ്റുകള്‍ വ്യാഖ്യാനിക്കുന്നുണ്ട്. അവരുടെ അഭിപ്രായത്തില്‍ പുരുഷനോടൊപ്പം പൊരുതിനിന്ന് ജയിച്ച് സ്ത്രീ ആണാണെന്ന് അയ്യോ ക്ഷമിക്കണം പെണ്ണാണെന്ന് കാണിച്ച് കൊടുത്തേതീരു....അങ്ങനെ ഒരു സ്ത്രീ സ്വരാജ് വന്നാല്‍ ആണുങ്ങള്‍ക്ക് ഈ നാട്ടില്‍ ജീവിക്കാനെങ്കിലുമുള്ള അവകാശം എങ്കിലും അനുവദിക്കണമെന്ന് എനിക്കൊരു വിനീതമായ അപേക്ഷ ഉണ്ട്....
ഇതേ വരെ ഞാന്‍ കണ്ടതില്‍ വച്ച് സ്ത്രീകളുടെ ഏറ്റവും വലിയ രണ്ട് ശത്രുക്കള്‍ അവനവനും മറ്റു സ്ത്രീകളും തന്നെയാണ്. പ്രതികരിക്കേണ്ട സമയത്തും പ്രതികരിക്കാതെ നിന്നു സഹിക്കുന്ന അവളാണ് മറ്റുള്ളവര്‍ക്ക് വളം വെക്കുന്നത്. പിന്നെ പലപ്പോഴും ബസ്സുകളില്‍ കൈകുഞ്ഞുമായ് അമ്മമാര്‍ വരുമ്പോള്‍ ഒരു സീറ്റ് ഒഴിഞ്ഞു നല്‍കാന്‍ ആണുങ്ങളാണ് മിക്കപ്പോഴും തയ്യാറായിക്കാണുന്നത്.സമൂഹത്തിന്റെ എല്ലാവിധ നിബന്ധനകളും മനസിലാക്കി കൊണ്ട്തന്നെ പറയട്ടെ സ്ത്രീക്ക് അത്യാവശ്യം വേണ്ടത് ആത്മവിശ്വാസമാണ്. താനും പുരുഷനും ഒരേ സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗങ്ങളാണെന്നും. താനൊട്ടും പിന്നിലെല്ലെന്നും എന്ന് സ്ത്രീക്ക് സ്വയം എന്ന് തോനുന്നുവോ അന്ന് എല്ലാം ശുഭമാവുമെന്ന് പ്രതീക്ഷിക്കാം... ഇന്ന് അശുഭമായതൊന്നും ഇല്ലെങ്കിലും.... ഒരു സ്ത്രീയെ മനസിലാക്കാന്‍ ദൈവത്തിനും പോലും ബുദ്ധിമുട്ടാണെന്നല്ലേ... അപ്പോള്‍ ഈവിഷയത്തിലേക്കെത്തിനോക്കിയ നമ്മള്‍ "മണ്ടന്‍" മാര്‍.....

Friday, February 13, 2009

ജനോപകാരപ്രവര്‍ത്തനങ്ങള്‍

നമ്മള്‍ എന്തു ചെയ്താലും അത് ജനങ്ങള്‍ക്ക് വേണ്ടി ആയിരിക്കണം..
സര്‍ക്കാരിനെ കൊണ്ട് പറഞ്ഞ പോലെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനൊരു സംവിധാനം..
നമ്മള്‍ കഷ്ടപെട്ട് ഹര്‍ത്താല് നടത്തുന്നതും അവര്‍ക്ക് വേണ്ടി തന്നെ..
ദിവസങ്ങളോളം പണി എടുത്ത് കഷ്ടപ്പെടുന്ന പൊതുജനത്തിന് വിശ്രമിക്കാനൊരവസരം കൊടുക്കുന്നത് തെറ്റാണോ...
നമ്മുടെ ഒരു പണിയും ഇല്ലാത്ത കുറെ സില്‍ബന്തിക്കള്‍ക്ക് ഒരു പണിയും ആവും... വെറുതെ ഇരുന്നിരുന്ന് അവരും പണി മറന്ന് പോവില്ലേടോ...അങ്ങനെ നമ്മള്‍ മാനം മര്യാദയായി ഇവര്‍ക്ക് പണി കൊടുത്തോണ്ടിരുന്നപ്പോഴാണ് കോടതി എന്ന വിദ്വാന്‍ വന്ന് നമ്മുടെ പ്രധാന പണിയായ ബന്ദ് അങ്ങ് നിരോധിച്ചത് ബന്ദ് നടത്തുന്ന നമ്മളും ജനക്കൂട്ടത്തില്‍ പെടും എന്ന പരിഗണനപോലും ആ വിദ്വാന്‍ തന്നില്ല. നമ്മളങ്ങനെ വെറുതെ വിടുമോ ?
പേരങ്ങ് മാറ്റി ഹര്‍ത്താല്‍ എന്നാക്കി...
ഇന്നത്തെ ഹര്‍ത്താല്‍ ആ വിദ്വാന്റെ ബഞ്ച് തലസ്ഥാന നഗരിയില്‍ വേണം എന്നതിനാണ്..

ഈ ബഞ്ച് ഇവിടെ വളരെ അത്യാവശ്യം വേണ്ട ഒന്നാണ്.. ഇതിലും അത്യാവശ്യമായ ഒന്നും ഇവിടെ ഇല്ല...
ആള് പട്ടിണി കിടന്ന് മരിക്കുന്നതോ വിലക്തിച്ച് കയറുന്നതോ ബസ് ചാര്‍ജ്ജ് കുറക്കാത്തതോ ഒന്നും ഇതിന്റെ അത്രോം വരില്ല......
ഇതിന്റെ പ്രഥാന ആവശ്യം എന്താണെന്ന് വച്ചാല്‍.... ഇപ്പൊ നമ്മുടെ സര്‍ക്കരൊരു ഉത്തരവിട്ടെന്ന് വെക്കുക. അതിന് ഹൈകോടതി വരെ പോയി സ്റ്റേ വാങ്ങി വരുമ്പോഴേക്കും ഉത്തരവ് നടപ്പാക്കി കഴിഞ്ഞിരിക്കും. ഈ ബഞ്ച് ഇവിടെ വന്നാല്‍ സര്‍ക്കാരിന്റെ എല്ലാ ഉത്തരവിനും അതിറങ്ങുന്നതിന് മുമ്പേ നമുക്ക് സ്റ്റേ മേടിക്കാം. അങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാം... അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവനെന്ത് ചെയ്യും എന്നൊന്നും ആരും ചോദിക്കരുത് അവര്‍ പോയി തൊലയട്ടെ. പിന്നെ പത്രമാധ്യമങ്ങള്‍ ഹര്‍ത്താലിന്റെ വിജയശതമാനം നാട്ടുകാരെ അറിയിക്കട്ടെ അവരും പേടിച്ച് പുറത്തിറങ്ങരുത്. അങ്ങനെ ഹര്‍ത്താല്‍ പൂര്‍ണ്ണവിജയമാക്കാന്‍ പറ്റും ഇതിന് ഒന്നോ രണ്ടോ കല്ലേറ് നടത്തിയാല്‍ മതി.. .
ഇത് മറ്റുള്ളവന്റെ ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമല്ലേ എന്ന് ചോദിക്കുന്ന കുലം കുത്തികളെ ആയുധം കൊണ്ട് തന്നെ നേരിടേണ്ടി വരും.....
ഈ ഹര്‍ത്താലങ്ങ് കഴിഞ്ഞാലുടന്‍ കോടതി പേടിച്ച് ബഞ്ച് നമ്മുടെ യൂണിയന്‍ നേതാക്കടെ കയ്യി കൊണ്ട് കൊടുക്കും പിന്നെ യൂണിയന്‍ കാര് നോക്ക് കൂലിയാ എന്താന്ന് വച്ചാ മേടിച്ച് അതങ്ങട് ഇറക്കി വെക്കുകയേ വേണ്ടു .. തലസ്ഥാനത്ത് ബഞ്ചായി എല്ലാം എന്തെളുപ്പം....
പിന്നെ ഇതൊക്കെ ജനവിരുദ്ധം എന്ന് പറയുന്നവരോട് തിരിച്ച് പറയാനുള്ള വായിമൊഴി വഴക്കം നേതാക്കളായിട്ട് പഠിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് ആ പേടി വേണ്ട...
ജനങ്ങള്‍ക്ക് വേണ്ടീ ജനങ്ങളുടെ കലാ(പ)പരുപാടികള്‍ നടക്കുമ്പോള്‍ കുറച്ച് പേര്‍ക്ക് അസൗകര്യം ഉണ്ടാകുന്നതു സ്വാഭാവികം സഹിച്ചാല്‍ മതി ആദ്യമൊക്കെ ഒരസഹിഷ്ണുത തോനും പിന്നെ ശീലമായ് കൊള്ളൂം.........

ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് കാര്യങ്ങള്‍ ചെയുന്നത് അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും എപ്പോഴും
........................നിങ്ങളൂടെ സ്വന്തം പ്രതി(നിധി)

Thursday, February 5, 2009

മൊല്ലാക്കേന്റെ സംശയങ്ങള്‍‌................

തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകനായ മൈതീനും അരാഷ്ടീയന്‍ എന്ന് നാട്ടിലറിയപ്പെടുന്ന മൊല്ലാക്കയും
കണ്ടുമുട്ടിയപ്പോള്‍
മൊല്ല: അല്ല മാപ്പിളെ ഇങ്ങളെങ്ങട്ടാ തെരക്ക്ട്ട്
മൈ: ഞമ്മളെ പാര്‍ട്ടിപ്രസിഡന്റ് വരണുണ്ട്ന്ന് ഞമ്മള് പോയൊന്ന് കാണട്ട് എന്തല്ലോ വിവാദത്തിന്റെ എടേലും മൂപ്പറ് പറങ്കി പോലല്ലേ നിക്കണ്.. ഇങ്ങളും വസ്റ്റോപ്പിലേക്കാ എങ്കി പോണോളി.. ഞമ്മക്ക് സൊറപറഞ്ഞോണ്ട് നടകാ.

മൊ:ഇജ്ജെന്തിന്നാടോ ആ കള്ളഹിമാറിനെ കാണാമ്പോന്ന് ?

മൈ:കള്ളനോ ഞമ്മളെ പ്രസിഡന്റാ. ഇതെല്ലാം ഓറോടസൂയുള്ള പേപ്പറ്കാര് ഒണ്ടാക്കിയതല്ലേ ഓന്‍ കക്കൂല.
മൊ:അതിനിക്കെങ്ങനെ അറിയാ ?

മൈ:അതങ്ങനാ. ഈ വൈരുധാത്മിക ഭൗതിക വാദം എന്ന് കേട്ടിട്ടില്ലെ ?

മൊ:ഇജ്ജ് ബായികൊള്ളാത്ത പറഞ്ഞ് വെഷമിക്കണ്ട. പത്രക്കാരിപ്പറഞ്ഞിട്ടൊന്നുഅല്ല ഞമ്മക്ക് പണ്ടേ ഓന സംശാ.ബെറ്തെ ന്നും അല്ല. പണ്ട് ഈ സി ബി ഐ കേസ് എടുക്കുനുപ്പട്ടെ ഇജ്ജോര്‍ക്കണിണ്ടാ .

മൈ:ഇങ്ങള് എന്താനീച്ച പറഞ്ഞ് തൊലെക്കങ്ങട്

മൊ:ഞമ്മളൊന്നും മറന്നിറ്റടോ. മുല്ലപെരിയാറ്പൊട്ടീട്ട് ആള്‍ക്കാര് മുയുമന്‍ ചാവൂന്നയിട്ടു പോലും ഇങ്ങളെ സര്‍ക്കാര് സുപ്രീകോടതി വക്കീലിനെ കൊണ്ടന്നിട്ടില്ല. ഈ ലാവലിന്‍ സി ബി ഐ ക്ക് വിടാണ്ട്ക്കാന്‍ ഇങ്ങള് ലച്ചങ്ങള് മേടിക്കണ വക്കീലിനെ കൊണ്ടന്നു. ഇങ്ങളെ പേടി കാണുമ്പാ ഞമ്മക്ക് സംശം.

മൈ: ഔ പിന്ന....

മൊ: ഇജ്ജ് പറയണ മൂയുമന്‍ കേക്കീ. അവും പോരാഞ്ഞിട്ട് ഇങ്ങള് അന്വേശണം ബേണന്ന് പറഞ്ഞ ജഡ്ജീന്റെ കോലം കത്തിച്ചീലെ. ഇങ്ങളെ പ്രസിഡന്റിനെ കൊല്ലാനൊന്നുല്ലല്ലോ ഓറ് ഉത്തര വിട്ടെ ലാവ് ലിന്‍ അനേശിക്കണന്ന് മാത്രല്ലേ. അയിനിങ്ങളെ ബേജാറ് കണ്ടപ്ലേ ഞമ്മക്ക് സശം തോനീന് അവും പോരാഞ്ഞിറ്റ് ഇപ്പം കുറ്റത്രം ബന്നപ്പോ. ആരാന്നെല്ലാരും അറിയുന്നെനുപ്പട്ടെ ഇങ്ങളെ ബാലര്‍ഷ്ണന്‍ തന്നല്ലേ പിണറായി അല്ലെന്ന് ബിളിച്ച്കൂവി നാട്ടാരെ അറിയിച്ചെ. എന്നിറ്റ് കുറ്റല്ലം പത്രത്തിനും കാങ്കറസിനും..

മൈ: കാങ്കറസ്സല്ലേ സി ബി ഐ ന കൊണ്ട് ഇതൊക്കെ കാണിച്ചേ...

മൊ:ഇനിക്ക് ഈ പറഞ്ഞ ഒന്നും തിരിഞ്ഞില്ലേ. കാങ്കറസ്സാണെല്‍. ഉത്തരവിട്ട ജഡ്ജിയെ ഇങ്ങളെന്തിനാ നാട് കടത്തിയേ. ഈനാ മൈതീനെ സാമാന്യ ബിവരം ബേണന്ന് പറണേ. ബെറ്തേ ല്ല ഇജ്ജ് ഇപ്പള്‍ത്തെ കമൂണിസ്റ്റായി പോയെ ബിവരുള്ളൊരൊക്കെ ഓറ് പറഞ്ഞ് വിടൊല്ലെ ആ അച്മാമാനേം ബിട്ടാ മുയുമനായി.

മൈ:അനക്കും അച്മാമാനെയാ ഇസ്ടം. എന്തും ബിളിച്ച് പറയണ് ണ്ടല്ലാ

മൊ: അച്മാമ ഈന് പോണില്ല്ന് പറ്ഞ്ഞില്ലെ എന്നിറ്റും ഇനിക്ക് തിരിഞ്ഞില്ലേ..

മൈ: അതെപ്പം ഞമ്മളറഞ്ഞില്ല.

മൊ: ഇങ്ങളേത് ബെടക്ക് പത്രാടൊ ബായിക്കണ് എല്ലെലും ഇണ്ടാര്‍ന്ന്..

മൈ:എന്നാഞമ്മളും ഇല്ല. ഇങ്ങളെങ്ങ്ടാ..

മൊ:ബയ്യാണ്ട് കെടക്കണ നാണൂനെ കണാന്‍ ഇയ്യും പോന്നോളി...

മൈ:ഞമ്മളും എന്ന ആ ബയിക്ക് ബരാം

മൊയ്തീനും മൊല്ലാക്കയും ബസ്സ് കേറി പോയപ്പോ അവിടെ തനിച്ചായ എന്റെ ചിന്തയിലേക്ക് പണ്ട് ഏതോ ഒരു സായിപ്പ് പറഞ്ഞ വാക്കുകളോടി വന്നു ഈ സാമാന്യവിവരം എന്നത് അത്ര സാമാന്യമായ് ഒന്നല്ലല്ലോ.ആണേല്‍ വേണ്ടതിനും വേണ്ടാത്തതിനും വിവരത്തെ പറ്റിപ്പറയണ കേരളീയര്‍ ആ ജാഥച്ചോട്ടില്‍ കാണില്ലായുരുന്നല്ല്ലോ......

Saturday, January 31, 2009

സ്വാതന്ത്ര്യം

നമുക്ക് സ്വാതന്ത്ര്യം കിട്ടിയതെപ്പോള്‍ ?
1947........................ അന്ന് ശരിക്കും അത് കിട്ടിയോ ?
അത് ദൈവത്തിനറിയാം എല്ലാരും അങ്ങനെ പറയണു ...
നിങ്ങള്‍ക്ക് ഇപ്പൊഴെങ്കിലും അത് കിട്ടിയോ .. ? വേണം എന്നുണ്ടോ ?
"സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം" എന്നല്ലേ കവി വാക്യം... അത് മാനികള്‍ക്കല്ലേ ? എന്ന് മാത്രം ചോദിക്കരുത് ഈ പോസ്റ്റും അവര്‍ക്ക് മാത്രം.....
നിത്യജീവിതത്തില്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍ മിക്കവാറും സ്ഥലത്തും അതില്ലെന്ന് മനസിലായി .....
നമുക്ക് എളുപ്പം നേടാന്‍ പറ്റുന്നിടങ്ങളില്‍ പോലും നാം വേണ്ട എന്ന് പറയുവാണോ ..?
ഒരു സാദാ പൗരനോട് വീട്ടിലെ കമ്പ്യൂട്ടറില്‍ ഏതാ ഓപറേറ്റിങ്ങ് സിസ്റ്റം എന്ന് ചോദിച്ചാല്‍ അവന്‍ വിന്‍ഡോസ് എന്ന് പറയുന്നതില്‍ അഭിമാനം കാണുന്നു അത് പൈറേറ്റഡ് ആണെന്ന് പറയാന്‍ അതിലേറെ അഭിമാനം...
എന്താ ഇങ്ങനെ ആയിപ്പോയത് ? മാനം ഒന്നും ഇല്ലാതായിപ്പോയോ ? വീണ്ടും ചോദിച്ചാല്‍
ഈ സ്വാതന്ത്ര്യം തരും എന്ന് പറയുന്ന ഗ്നു ഉപയോഗിക്കന്‍ പറ്റാത്തതാണെന്ന് കൂടി പറഞ്ഞ് കളയും...
വല്ലപ്പോഴും ഒരു പ്രാവശ്യമെങ്കിലും ഉപയോഗിച്ച് കാണുമോ അതില്ലതാനും. പിന്നെങ്ങനെ മനസിലായി അതല്ലേ ഭൂതോദയം അല്ല ബോധോദയം.
ശരിക്കുമതൊരു ഭൂതോദയം ആണ്.. നമ്മളറിയാതെ നമ്മളെ അടിമയാക്കല്‍..
ഇന്നത്തെ ഗ്നു നിങ്ങളുടെ സാധാരണ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റുന്നതാണ്... അത് വിന്‍ഡോസിനേക്കാള്‍ ഏറെ മികച്ചതാണ്..പക്ഷേ നിങ്ങള്‍ ഉപയോഗിക്കാതെ അത് എങ്ങനെ മനസിലാവാനാണ് ?
നിങ്ങള്‍ ഏറെ പേടിക്കുന്ന വൈറസ്സുകള്‍ അവിടെ ഇല്ലന്ന് തന്നെ പറയാം...
ഇതില്‍ എത്രയോ ഏറെയാണ് സാമൂഹിക പ്രതിബ്ധത....
എങ്ങനെ മനുഷ്യന്‍ ഇങ്ങ് വരെ എത്തി ? തന്റെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് കൊടുത്തും മേടിച്ചും തന്നെ.....
അല്ലെങ്കില്‍ ഇന്നും നമ്മള്‍ ശിലായുഗത്തില്‍ തന്നെ ഇരുന്നേനെ വീണ്ടും വീണ്ടും ഒരാള്‍ കണ്ടുപിടിച്ചത് തന്നെ കണ്ട്പിടിച്ച്.
ഗ്നു വിന്റെ വീക്ഷണം നിങ്ങള്‍ ജീവിക്കുന്നതിനോടപ്പം മറ്റുള്ളവരെ ജീവിക്കാനനുവദിക്കുക കൂടി ചെയ്യൂ എന്നാണ്
നമുക്ക് സാമൂഹികജീവികളായി ജീവിക്കാം എന്നാണ്
ഒരു വിധത്തില്‍ പറയുകയാണെങ്കില്‍ അതൊരു ജീവിതരീതിയാണ്, ചിന്താരീതിയാണ്
ഇത് മനസിലാക്കിയോ എന്തോ നമ്മുടെ സര്‍ക്കരിനും ആന്റണിയുള്ളപ്പോള്‍ ബുദ്ധിയുദിച്ചതിന്റെ ഫലമായി സ്കൂളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഗ്നു/ലിനക്സ് ഉപയോഗിക്കണം എന്ന നിര്‍ദേശം ഉണ്ടായി..
എല്ലാ സാമൂഹികപ്രവര്‍ത്തകരെയും ചേര്‍ത്തതിങ്ങനെ മുന്നോട്ട് പോകുകയായിരുന്നു.
അപ്പോളാണ് നമ്മുടെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ വന്നത്. സ്റ്റാള്‍മാനെ അടക്കം വിളിച്ച് മീറ്റിങ്ങ് നടത്തി അരങ്ങ് വീണ്ടും കൊഴുപ്പിച്ചപ്പോള്‍ പിണറായിക്ക് സഹിച്ചില്ല. ലോകത്ത് സോഷ്യലിസത്തിന്റെ ആരാച്ചാരായി വിലസുന്ന നാം ഇവിടുള്ളപ്പോള്‍ ഇങ്ങനെ ഒരു പുരോഗമന ആശയമോ ? ഒരിക്കലും അതനുവദിച്ചുകൂടാ.
[ഇതിന്റെയും പിന്നില്‍ ബോണ്ടും ബോണ്ടയൊന്നും അല്ല എന്ന് വിശ്വസിക്കാം] ഇതിന്റെ അമരക്കാരനായ അരുണിനെ ആദ്യം പുറത്താക്കി. അവര്‍ പേടിച്ച് ഈ പണി നിര്‍ത്തും എന്ന് വിചാരിച്ചിരിക്കും.
നമുക്കെന്ത് ചെയ്യാന്‍ പറ്റും ഇതിനെതിരെ ?
നമ്മളോരാളും ഗ്നുവിന്റെ പ്രവാചന്‍മാരായി മാറണം....
ഒരു നല്ല തത്വം പ്രചരിപ്പിക്കുന്നതില്‍ അഭിമാനിക്കണം....
ഇതൊന്നും ഇല്ലെങ്കില്‍. സ്വന്തം വീട്ടിലെങ്കിലും ഉപയോഗിക്കണം...

എന്ത് സഹായത്തിനും നിങ്ങള്‍ക്ക് എന്നെ ബന്ധപ്പെടാം........
നമുക്ക് ഒരു നല്ല സംസ്കാരം പ്രചരിപ്പിക്കാം..... നമ്മുടെ കുട്ടികളോട് സത്യം പറയാനവശ്യപ്പെട്ടിട്ട് നാം പൈറേറ്റഡ് സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കില്ല എന്ന് നമുക്ക് പ്രതിജ്ഞഎടുക്കാം.....
എല്ലാവര്‍ക്കും നന്മ വരട്ടെ......
dasanvഅറ്റ്‌ ജിമെയില്‍ ഡോട്ട് കോം