Friday, February 13, 2009

ജനോപകാരപ്രവര്‍ത്തനങ്ങള്‍

നമ്മള്‍ എന്തു ചെയ്താലും അത് ജനങ്ങള്‍ക്ക് വേണ്ടി ആയിരിക്കണം..
സര്‍ക്കാരിനെ കൊണ്ട് പറഞ്ഞ പോലെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനൊരു സംവിധാനം..
നമ്മള്‍ കഷ്ടപെട്ട് ഹര്‍ത്താല് നടത്തുന്നതും അവര്‍ക്ക് വേണ്ടി തന്നെ..
ദിവസങ്ങളോളം പണി എടുത്ത് കഷ്ടപ്പെടുന്ന പൊതുജനത്തിന് വിശ്രമിക്കാനൊരവസരം കൊടുക്കുന്നത് തെറ്റാണോ...
നമ്മുടെ ഒരു പണിയും ഇല്ലാത്ത കുറെ സില്‍ബന്തിക്കള്‍ക്ക് ഒരു പണിയും ആവും... വെറുതെ ഇരുന്നിരുന്ന് അവരും പണി മറന്ന് പോവില്ലേടോ...അങ്ങനെ നമ്മള്‍ മാനം മര്യാദയായി ഇവര്‍ക്ക് പണി കൊടുത്തോണ്ടിരുന്നപ്പോഴാണ് കോടതി എന്ന വിദ്വാന്‍ വന്ന് നമ്മുടെ പ്രധാന പണിയായ ബന്ദ് അങ്ങ് നിരോധിച്ചത് ബന്ദ് നടത്തുന്ന നമ്മളും ജനക്കൂട്ടത്തില്‍ പെടും എന്ന പരിഗണനപോലും ആ വിദ്വാന്‍ തന്നില്ല. നമ്മളങ്ങനെ വെറുതെ വിടുമോ ?
പേരങ്ങ് മാറ്റി ഹര്‍ത്താല്‍ എന്നാക്കി...
ഇന്നത്തെ ഹര്‍ത്താല്‍ ആ വിദ്വാന്റെ ബഞ്ച് തലസ്ഥാന നഗരിയില്‍ വേണം എന്നതിനാണ്..

ഈ ബഞ്ച് ഇവിടെ വളരെ അത്യാവശ്യം വേണ്ട ഒന്നാണ്.. ഇതിലും അത്യാവശ്യമായ ഒന്നും ഇവിടെ ഇല്ല...
ആള് പട്ടിണി കിടന്ന് മരിക്കുന്നതോ വിലക്തിച്ച് കയറുന്നതോ ബസ് ചാര്‍ജ്ജ് കുറക്കാത്തതോ ഒന്നും ഇതിന്റെ അത്രോം വരില്ല......
ഇതിന്റെ പ്രഥാന ആവശ്യം എന്താണെന്ന് വച്ചാല്‍.... ഇപ്പൊ നമ്മുടെ സര്‍ക്കരൊരു ഉത്തരവിട്ടെന്ന് വെക്കുക. അതിന് ഹൈകോടതി വരെ പോയി സ്റ്റേ വാങ്ങി വരുമ്പോഴേക്കും ഉത്തരവ് നടപ്പാക്കി കഴിഞ്ഞിരിക്കും. ഈ ബഞ്ച് ഇവിടെ വന്നാല്‍ സര്‍ക്കാരിന്റെ എല്ലാ ഉത്തരവിനും അതിറങ്ങുന്നതിന് മുമ്പേ നമുക്ക് സ്റ്റേ മേടിക്കാം. അങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാം... അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവനെന്ത് ചെയ്യും എന്നൊന്നും ആരും ചോദിക്കരുത് അവര്‍ പോയി തൊലയട്ടെ. പിന്നെ പത്രമാധ്യമങ്ങള്‍ ഹര്‍ത്താലിന്റെ വിജയശതമാനം നാട്ടുകാരെ അറിയിക്കട്ടെ അവരും പേടിച്ച് പുറത്തിറങ്ങരുത്. അങ്ങനെ ഹര്‍ത്താല്‍ പൂര്‍ണ്ണവിജയമാക്കാന്‍ പറ്റും ഇതിന് ഒന്നോ രണ്ടോ കല്ലേറ് നടത്തിയാല്‍ മതി.. .
ഇത് മറ്റുള്ളവന്റെ ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമല്ലേ എന്ന് ചോദിക്കുന്ന കുലം കുത്തികളെ ആയുധം കൊണ്ട് തന്നെ നേരിടേണ്ടി വരും.....
ഈ ഹര്‍ത്താലങ്ങ് കഴിഞ്ഞാലുടന്‍ കോടതി പേടിച്ച് ബഞ്ച് നമ്മുടെ യൂണിയന്‍ നേതാക്കടെ കയ്യി കൊണ്ട് കൊടുക്കും പിന്നെ യൂണിയന്‍ കാര് നോക്ക് കൂലിയാ എന്താന്ന് വച്ചാ മേടിച്ച് അതങ്ങട് ഇറക്കി വെക്കുകയേ വേണ്ടു .. തലസ്ഥാനത്ത് ബഞ്ചായി എല്ലാം എന്തെളുപ്പം....
പിന്നെ ഇതൊക്കെ ജനവിരുദ്ധം എന്ന് പറയുന്നവരോട് തിരിച്ച് പറയാനുള്ള വായിമൊഴി വഴക്കം നേതാക്കളായിട്ട് പഠിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് ആ പേടി വേണ്ട...
ജനങ്ങള്‍ക്ക് വേണ്ടീ ജനങ്ങളുടെ കലാ(പ)പരുപാടികള്‍ നടക്കുമ്പോള്‍ കുറച്ച് പേര്‍ക്ക് അസൗകര്യം ഉണ്ടാകുന്നതു സ്വാഭാവികം സഹിച്ചാല്‍ മതി ആദ്യമൊക്കെ ഒരസഹിഷ്ണുത തോനും പിന്നെ ശീലമായ് കൊള്ളൂം.........

ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് കാര്യങ്ങള്‍ ചെയുന്നത് അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും എപ്പോഴും
........................നിങ്ങളൂടെ സ്വന്തം പ്രതി(നിധി)

Thursday, February 5, 2009

മൊല്ലാക്കേന്റെ സംശയങ്ങള്‍‌................

തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകനായ മൈതീനും അരാഷ്ടീയന്‍ എന്ന് നാട്ടിലറിയപ്പെടുന്ന മൊല്ലാക്കയും
കണ്ടുമുട്ടിയപ്പോള്‍
മൊല്ല: അല്ല മാപ്പിളെ ഇങ്ങളെങ്ങട്ടാ തെരക്ക്ട്ട്
മൈ: ഞമ്മളെ പാര്‍ട്ടിപ്രസിഡന്റ് വരണുണ്ട്ന്ന് ഞമ്മള് പോയൊന്ന് കാണട്ട് എന്തല്ലോ വിവാദത്തിന്റെ എടേലും മൂപ്പറ് പറങ്കി പോലല്ലേ നിക്കണ്.. ഇങ്ങളും വസ്റ്റോപ്പിലേക്കാ എങ്കി പോണോളി.. ഞമ്മക്ക് സൊറപറഞ്ഞോണ്ട് നടകാ.

മൊ:ഇജ്ജെന്തിന്നാടോ ആ കള്ളഹിമാറിനെ കാണാമ്പോന്ന് ?

മൈ:കള്ളനോ ഞമ്മളെ പ്രസിഡന്റാ. ഇതെല്ലാം ഓറോടസൂയുള്ള പേപ്പറ്കാര് ഒണ്ടാക്കിയതല്ലേ ഓന്‍ കക്കൂല.
മൊ:അതിനിക്കെങ്ങനെ അറിയാ ?

മൈ:അതങ്ങനാ. ഈ വൈരുധാത്മിക ഭൗതിക വാദം എന്ന് കേട്ടിട്ടില്ലെ ?

മൊ:ഇജ്ജ് ബായികൊള്ളാത്ത പറഞ്ഞ് വെഷമിക്കണ്ട. പത്രക്കാരിപ്പറഞ്ഞിട്ടൊന്നുഅല്ല ഞമ്മക്ക് പണ്ടേ ഓന സംശാ.ബെറ്തെ ന്നും അല്ല. പണ്ട് ഈ സി ബി ഐ കേസ് എടുക്കുനുപ്പട്ടെ ഇജ്ജോര്‍ക്കണിണ്ടാ .

മൈ:ഇങ്ങള് എന്താനീച്ച പറഞ്ഞ് തൊലെക്കങ്ങട്

മൊ:ഞമ്മളൊന്നും മറന്നിറ്റടോ. മുല്ലപെരിയാറ്പൊട്ടീട്ട് ആള്‍ക്കാര് മുയുമന്‍ ചാവൂന്നയിട്ടു പോലും ഇങ്ങളെ സര്‍ക്കാര് സുപ്രീകോടതി വക്കീലിനെ കൊണ്ടന്നിട്ടില്ല. ഈ ലാവലിന്‍ സി ബി ഐ ക്ക് വിടാണ്ട്ക്കാന്‍ ഇങ്ങള് ലച്ചങ്ങള് മേടിക്കണ വക്കീലിനെ കൊണ്ടന്നു. ഇങ്ങളെ പേടി കാണുമ്പാ ഞമ്മക്ക് സംശം.

മൈ: ഔ പിന്ന....

മൊ: ഇജ്ജ് പറയണ മൂയുമന്‍ കേക്കീ. അവും പോരാഞ്ഞിട്ട് ഇങ്ങള് അന്വേശണം ബേണന്ന് പറഞ്ഞ ജഡ്ജീന്റെ കോലം കത്തിച്ചീലെ. ഇങ്ങളെ പ്രസിഡന്റിനെ കൊല്ലാനൊന്നുല്ലല്ലോ ഓറ് ഉത്തര വിട്ടെ ലാവ് ലിന്‍ അനേശിക്കണന്ന് മാത്രല്ലേ. അയിനിങ്ങളെ ബേജാറ് കണ്ടപ്ലേ ഞമ്മക്ക് സശം തോനീന് അവും പോരാഞ്ഞിറ്റ് ഇപ്പം കുറ്റത്രം ബന്നപ്പോ. ആരാന്നെല്ലാരും അറിയുന്നെനുപ്പട്ടെ ഇങ്ങളെ ബാലര്‍ഷ്ണന്‍ തന്നല്ലേ പിണറായി അല്ലെന്ന് ബിളിച്ച്കൂവി നാട്ടാരെ അറിയിച്ചെ. എന്നിറ്റ് കുറ്റല്ലം പത്രത്തിനും കാങ്കറസിനും..

മൈ: കാങ്കറസ്സല്ലേ സി ബി ഐ ന കൊണ്ട് ഇതൊക്കെ കാണിച്ചേ...

മൊ:ഇനിക്ക് ഈ പറഞ്ഞ ഒന്നും തിരിഞ്ഞില്ലേ. കാങ്കറസ്സാണെല്‍. ഉത്തരവിട്ട ജഡ്ജിയെ ഇങ്ങളെന്തിനാ നാട് കടത്തിയേ. ഈനാ മൈതീനെ സാമാന്യ ബിവരം ബേണന്ന് പറണേ. ബെറ്തേ ല്ല ഇജ്ജ് ഇപ്പള്‍ത്തെ കമൂണിസ്റ്റായി പോയെ ബിവരുള്ളൊരൊക്കെ ഓറ് പറഞ്ഞ് വിടൊല്ലെ ആ അച്മാമാനേം ബിട്ടാ മുയുമനായി.

മൈ:അനക്കും അച്മാമാനെയാ ഇസ്ടം. എന്തും ബിളിച്ച് പറയണ് ണ്ടല്ലാ

മൊ: അച്മാമ ഈന് പോണില്ല്ന് പറ്ഞ്ഞില്ലെ എന്നിറ്റും ഇനിക്ക് തിരിഞ്ഞില്ലേ..

മൈ: അതെപ്പം ഞമ്മളറഞ്ഞില്ല.

മൊ: ഇങ്ങളേത് ബെടക്ക് പത്രാടൊ ബായിക്കണ് എല്ലെലും ഇണ്ടാര്‍ന്ന്..

മൈ:എന്നാഞമ്മളും ഇല്ല. ഇങ്ങളെങ്ങ്ടാ..

മൊ:ബയ്യാണ്ട് കെടക്കണ നാണൂനെ കണാന്‍ ഇയ്യും പോന്നോളി...

മൈ:ഞമ്മളും എന്ന ആ ബയിക്ക് ബരാം

മൊയ്തീനും മൊല്ലാക്കയും ബസ്സ് കേറി പോയപ്പോ അവിടെ തനിച്ചായ എന്റെ ചിന്തയിലേക്ക് പണ്ട് ഏതോ ഒരു സായിപ്പ് പറഞ്ഞ വാക്കുകളോടി വന്നു ഈ സാമാന്യവിവരം എന്നത് അത്ര സാമാന്യമായ് ഒന്നല്ലല്ലോ.ആണേല്‍ വേണ്ടതിനും വേണ്ടാത്തതിനും വിവരത്തെ പറ്റിപ്പറയണ കേരളീയര്‍ ആ ജാഥച്ചോട്ടില്‍ കാണില്ലായുരുന്നല്ല്ലോ......