Thursday, October 15, 2009

സാംസ്കാരിക നായകന്‍

കലികാലത്ത് വിശേഷണത്തിനെതിരായ് ആള്‍ക്കരുണ്ടാവുന്നത് സാധാരണമല്ലേ... സുഗുണന്‍ സകലദുര്‍ഗ്ഗുണങ്ങളുടെ അധിപനാകുന്നതും സുശീലനു നല്ലശീലമൊന്നു മില്ലാത്തതും സുകുമാരന്‍ വിരൂപിയാകുന്നതും സ്വാഭാവികം മാത്രം അപ്പോള്‍ സാസ്കാരികനായകന്‍ എന്നാല്‍ സംസ്കാരം ഇല്ലാത്തവനാണോ എന്ന് മാത്രം ചോദിക്കരുത് ഉത്തരം എനിക്കറിയില്ല... പറഞ്ഞുവരുന്നത് അഴീക്കോട്നിന്ന് വന്ന് സാംസ്കാരിക കേരളത്തെ പ്രബുദ്ധനാക്കിയ നായകനെ പറ്റിയാണ്..ഒരു പ്രായം കഴിഞ്ഞാല്‍ ആള്‍ക്കാര്‍ എന്തോ ആവും എന്ന വാദം ഊട്ടിഉറപ്പിക്കലാണല്ലോ കുറേനാളായി മാഷിന്റെ പദ്ധതി...പണ്ട് പാഠപുസ്തകത്തില്‍ പ്രാസംഗികകല പറഞ്ഞുതന്ന അതേ വിദ്വാനാണിതെന്ന് വിശ്വസിക്കാനാരും ഇത്തിരി ബുദ്ധിമുട്ടും...എല്ലാകാലത്തും വാര്‍ത്തകളിലങ്ങനെ നിറഞ്ഞുനില്‍ക്കണം എന്നുള്ളതുകൊണ്ടോ എന്തോ കുറേകാലം അമേദ്യം എറിഞ്ഞും കൂടിനുള്ളില്‍ കാഷ്ടിച്ചും മതിയാവഞ്ഞാണ് ഇപ്പോള്‍ ശാസ്ത്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ചെറിയകാര്യങ്ങള്‍ പറഞ്ഞാല്‍ വല്യ വാര്‍ത്തയാവത്തത് കൊണ്ട് ചന്ദ്രയാനെത്തന്നെ പിടിച്ചു.മാതൃഭൂമി അതു ഇവിടെ കൊടുത്തിട്ടുണ്ട്. അമേരിക്ക ബോബ് അവിടെ ഇട്ടതാവാം ചിലപ്പോ മാഷെ പ്രകോപിപ്പിച്ചത്.. എന്നാലും പ്രതികരണം ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു സംശയം.... ഒപ്പം കിട്ടിയ അവസരത്തില്‍ ശാസ്ത്രത്തിന് മൊത്തം കൊടുത്തു പണി.. ഇനി ഈ ബൂര്‍ഷ്വാ ശാസ്ത്രത്തെ കെട്ടുകെട്ടിക്കണം എന്നു കൂടി പറഞ്ഞാല്‍ പൂര്‍ണ്ണമായേനേ.. ഒരപേക്ഷയേ ഉള്ളൂ നായകരോട് ആവശ്യത്തിനു നാണക്കേട് കണ്ണൂരുകാര്‍ക്ക് രാഷ്ട്രീയ നായകാരായിട്ട് കൊടുത്തിട്ടുണ്ട് മാഷ് കൂടി അതിനു വേണ്ടി ബുദ്ധിമുട്ടണമെന്നില്ല...(പച്ചയ്ക്ക് പറഞ്ഞാല്‍ നാടിനെ ചീത്തപ്പേര് കേള്‍പ്പിക്കരുത്...

Wednesday, October 14, 2009

സംഭവം !!!..

ഇതൊരു നടന്ന സംഭവമാണ്.. ആര്‍ക്കും യാതൊരു സംശയവും വേണ്ട...
2009 ആഗസ്റ്റ് 22 അന്നായിരുന്നു ആ സംഭവം സൗദി രാജാവിന്റെ മൂന്നാമത്തെ ഭാര്യയേയും വഹിച്ച്കൊണ്ട് എമിറേറ്റ് വീമാനം പറന്നു പൊങ്ങി കടലിനുമുകളിലെത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം പൈലറ്റ് മനസിലാക്കിയത് വിമാനത്തിന്റെ എന്‍ജിന്‍ തകരാറ്... വിമാനമാണേല്‍ പറന്നു പൊങ്ങിയതേ ഉള്ളൂ.. ഇടിച്ചിറക്കിയാല്‍ മുഴുവനും നാശകോശമായത് തന്നെ.. പോരാത്തതിന് ചില്ലറക്കാരാണോ വിമാനത്തില്‍ സൗദിരാജാവിന്റെ പ്രിയപത്നിയല്ലേ.അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ തന്റേയും കുടുംബത്തിന്റേയും കാര്യം ഗോവിന്ദാ... പൈലറ്റ് പരമു സകല ഈശ്വരന്‍മാരേയും വിളിച്ചു.... പെട്ടെന്നാണ് നൂറ് വാട്ട് ബള്‍ബ് തലയില്‍ മിന്നിയത്. വിമാനത്തിന്റെ ഇടത്തേചിറകിലല്ലേ ഇന്ധനം അതുമുഴുവന്‍ കളഞ്ഞാല്‍ എങ്ങനെയെങ്കിലും ഇടിച്ചിറക്കാന്‍നോക്കാം.. പിന്നെ പരമു ഒന്നും നോക്കിയില്ല നിന്നനില്‍പ്പില്‍ വീമാനം 37 അര ഡിഗ്രി ചരിച്ചു ഇടത് വശത്തേക്ക്.. എന്നിട്ട് ഇന്ധനം കളയാനുള്ള ബട്ടണില്‍ അമര്‍ത്തി ഞെക്കി.അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം പരമുവിനു മനസിലായത് ഒരു ഞെക്കില്‍ കുറച്ച് ഇന്ധനം മാത്രമേ പുറത്ത് പോവൂ... സമയമാണേല്‍ വളരേ കുറവും.. പിന്നെ രണ്ടും കല്‍പ്പിച്ച് പരമു ഒരുവിധത്തില്‍ ഞെക്കി ഞെക്കി ഞെക്കി ഞെക്കി ഞെക്കി ... ഇന്ധനമെല്ലാം കടലില്‍ കളഞ്ഞു കടല്‍ തീരത്ത് വിമാനം ഇടിച്ചിറക്കി.. ഇന്ധനം മുഴുവന്‍ തീര്‍ന്നതു കൊണ്ടും ഭാഗ്യം കൊണ്ടും വിമാനം പൊട്ടിത്തെറിച്ചില്ല എല്ലാവരും രക്ഷപെട്ടു നിസ്സര പരിക്കുകളുമായി.... അന്ന് എമിറേറ്റ്സിലേ മുഴുവന്‍ പേര്‍ക്കും സൗദിരാജാവിന്റേ വക കണക്കില്ലാതെ കിട്ടി... പരമു രാജാവായി ജീവിക്കുന്നു .... നമ്മുടെ കഥയുംതീര്‍ന്നു...

കടപ്പാട്: ചാത്തന്‍...
(വിശദവിവരങ്ങള്‍ ചാത്തന്റെ അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയിരിക്കുന്നു)
ക്ഷമിക്കുക....
ആരേലും കമന്റുമ്പോഴും ചാത്തനെ വെളിപ്പെടുത്താതിരിക്കാന്‍ ദയവായി ശ്രദ്ധിക്കുക...(ഇതൊരപേക്ഷയാണ്)
ഒരു ചെറുപ്പക്കാരന്റെ സര്‍ഗ്ഗാത്മക കഴിവിനെ വ്രണപ്പെടുത്താതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക...

Tuesday, October 13, 2009

സ്ത്രീ പക്ഷം

സംവരണത്തില്‍ ശുഷ്കാന്തി കാണിച്ചില്ലേലും.സ്ത്രീകള്‍ക്ക് മാത്രമായി ട്രെയിന്‍ ഓടിച്ച് സര്‍ക്കാര്‍ ആത്മാര്‍ത്ഥത തെളിയിച്ചിരിക്കുന്നു. സ്ത്രീ സമത്വവാദികളേ ആഹ്ളാദിപ്പിന്‍...മമതയുടെ 'ലേഡീസ് കൂപ്പെ'! എന്നവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു മാതൃഭൂമിയും യാത്രക്കരികളുടെ സന്തോഷത്തില്‍ പങ്ക്ചേര്‍ന്നു....ഇനി എന്നാണാവോ സ്ത്രീകള്‍ക്കുമാത്രം പുറത്തിറങ്ങാന്‍ പറ്റുന്ന ദിവസം വരുന്നത് ? പുരുഷ കേസരികള്‍ ജാഗ്രതൈ.... ഈ സ്ത്രീ എന്ന ജീവി ഭീകരനാണോ ? കാര്‍ട്ടൂണുകളും മറ്റും കാണുമ്പോള്‍ ആര്‍ക്കായാലും ന്യായമായും സംശയമുണരും... ഞാനിതുവരെ ഇടപെട്ടവരില്‍ അങ്ങനെ ഒന്നു വന്നു പെട്ടില്ലേല്‍ കൂടിയും എനിക്കും സംശയം ഇല്ലാതില്ല.. പ്രത്യേകിച്ച് ബിപി(പേടി)കൂടിനടക്കുന്ന ചില പുരുഷകേസരികളെകാണുമ്പോഴെങ്കിലും... ഇത്രയും സ്വാധീന ശക്തിയുള്ള ഇവര്‍ക്കെന്തിനാ സംവരണം ? (Behind_every_successful_man_there_is_)എന്നല്ലേ പണ്ടേ പറയണ കേള്‍ക്കുന്നതു. ഓ ഇനി പിന്നിലായതു കൊണ്ട് മുന്നില്‍ വരാനുള്ള വഴിയാണോ എന്നും അറിയില്ല. ഈ സംവരണമൊക്കെ ഇവരെ അബലകളായി ചിത്രീകരിച്ച് മുന്നേറാനുള്ള പുരുഷ തന്ത്രമായും ചില ഫെമിനിസ്റ്റുകള്‍ വ്യാഖ്യാനിക്കുന്നുണ്ട്. അവരുടെ അഭിപ്രായത്തില്‍ പുരുഷനോടൊപ്പം പൊരുതിനിന്ന് ജയിച്ച് സ്ത്രീ ആണാണെന്ന് അയ്യോ ക്ഷമിക്കണം പെണ്ണാണെന്ന് കാണിച്ച് കൊടുത്തേതീരു....അങ്ങനെ ഒരു സ്ത്രീ സ്വരാജ് വന്നാല്‍ ആണുങ്ങള്‍ക്ക് ഈ നാട്ടില്‍ ജീവിക്കാനെങ്കിലുമുള്ള അവകാശം എങ്കിലും അനുവദിക്കണമെന്ന് എനിക്കൊരു വിനീതമായ അപേക്ഷ ഉണ്ട്....
ഇതേ വരെ ഞാന്‍ കണ്ടതില്‍ വച്ച് സ്ത്രീകളുടെ ഏറ്റവും വലിയ രണ്ട് ശത്രുക്കള്‍ അവനവനും മറ്റു സ്ത്രീകളും തന്നെയാണ്. പ്രതികരിക്കേണ്ട സമയത്തും പ്രതികരിക്കാതെ നിന്നു സഹിക്കുന്ന അവളാണ് മറ്റുള്ളവര്‍ക്ക് വളം വെക്കുന്നത്. പിന്നെ പലപ്പോഴും ബസ്സുകളില്‍ കൈകുഞ്ഞുമായ് അമ്മമാര്‍ വരുമ്പോള്‍ ഒരു സീറ്റ് ഒഴിഞ്ഞു നല്‍കാന്‍ ആണുങ്ങളാണ് മിക്കപ്പോഴും തയ്യാറായിക്കാണുന്നത്.സമൂഹത്തിന്റെ എല്ലാവിധ നിബന്ധനകളും മനസിലാക്കി കൊണ്ട്തന്നെ പറയട്ടെ സ്ത്രീക്ക് അത്യാവശ്യം വേണ്ടത് ആത്മവിശ്വാസമാണ്. താനും പുരുഷനും ഒരേ സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗങ്ങളാണെന്നും. താനൊട്ടും പിന്നിലെല്ലെന്നും എന്ന് സ്ത്രീക്ക് സ്വയം എന്ന് തോനുന്നുവോ അന്ന് എല്ലാം ശുഭമാവുമെന്ന് പ്രതീക്ഷിക്കാം... ഇന്ന് അശുഭമായതൊന്നും ഇല്ലെങ്കിലും.... ഒരു സ്ത്രീയെ മനസിലാക്കാന്‍ ദൈവത്തിനും പോലും ബുദ്ധിമുട്ടാണെന്നല്ലേ... അപ്പോള്‍ ഈവിഷയത്തിലേക്കെത്തിനോക്കിയ നമ്മള്‍ "മണ്ടന്‍" മാര്‍.....