തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകനായ മൈതീനും അരാഷ്ടീയന്‍ എന്ന് നാട്ടിലറിയപ്പെടുന്ന മൊല്ലാക്കയും
കണ്ടുമുട്ടിയപ്പോള്‍
മൊല്ല: അല്ല മാപ്പിളെ ഇങ്ങളെങ്ങട്ടാ തെരക്ക്ട്ട്
മൈ: ഞമ്മളെ പാര്‍ട്ടിപ്രസിഡന്റ് വരണുണ്ട്ന്ന് ഞമ്മള് പോയൊന്ന് കാണട്ട് എന്തല്ലോ വിവാദത്തിന്റെ എടേലും മൂപ്പറ് പറങ്കി പോലല്ലേ നിക്കണ്.. ഇങ്ങളും വസ്റ്റോപ്പിലേക്കാ എങ്കി പോണോളി.. ഞമ്മക്ക് സൊറപറഞ്ഞോണ്ട് നടകാ.
മൊ:ഇജ്ജെന്തിന്നാടോ ആ കള്ളഹിമാറിനെ കാണാമ്പോന്ന് ?
മൈ:കള്ളനോ ഞമ്മളെ പ്രസിഡന്റാ. ഇതെല്ലാം ഓറോടസൂയുള്ള പേപ്പറ്കാര് ഒണ്ടാക്കിയതല്ലേ ഓന്‍ കക്കൂല.
മൊ:അതിനിക്കെങ്ങനെ അറിയാ ?
മൈ:അതങ്ങനാ. ഈ വൈരുധാത്മിക ഭൗതിക വാദം എന്ന് കേട്ടിട്ടില്ലെ ?
മൊ:ഇജ്ജ് ബായികൊള്ളാത്ത പറഞ്ഞ് വെഷമിക്കണ്ട. പത്രക്കാരിപ്പറഞ്ഞിട്ടൊന്നുഅല്ല ഞമ്മക്ക് പണ്ടേ ഓന സംശാ.ബെറ്തെ ന്നും അല്ല. പണ്ട് ഈ സി ബി ഐ കേസ് എടുക്കുനുപ്പട്ടെ ഇജ്ജോര്‍ക്കണിണ്ടാ .
മൈ:ഇങ്ങള് എന്താനീച്ച പറഞ്ഞ് തൊലെക്കങ്ങട്
മൊ:ഞമ്മളൊന്നും മറന്നിറ്റടോ. മുല്ലപെരിയാറ്പൊട്ടീട്ട് ആള്‍ക്കാര് മുയുമന്‍ ചാവൂന്നയിട്ടു പോലും ഇങ്ങളെ സര്‍ക്കാര് സുപ്രീകോടതി വക്കീലിനെ കൊണ്ടന്നിട്ടില്ല. ഈ ലാവലിന്‍ സി ബി ഐ ക്ക് വിടാണ്ട്ക്കാന്‍ ഇങ്ങള് ലച്ചങ്ങള് മേടിക്കണ വക്കീലിനെ കൊണ്ടന്നു. ഇങ്ങളെ പേടി കാണുമ്പാ ഞമ്മക്ക് സംശം.
മൈ: ഔ പിന്ന....
മൊ: ഇജ്ജ് പറയണ മൂയുമന്‍ കേക്കീ. അവും പോരാഞ്ഞിട്ട് ഇങ്ങള് അന്വേശണം ബേണന്ന് പറഞ്ഞ ജഡ്ജീന്റെ കോലം കത്തിച്ചീലെ. ഇങ്ങളെ പ്രസിഡന്റിനെ കൊല്ലാനൊന്നുല്ലല്ലോ ഓറ് ഉത്തര വിട്ടെ ലാവ് ലിന്‍ അനേശിക്കണന്ന് മാത്രല്ലേ. അയിനിങ്ങളെ ബേജാറ് കണ്ടപ്ലേ ഞമ്മക്ക് സശം തോനീന് അവും പോരാഞ്ഞിറ്റ് ഇപ്പം കുറ്റത്രം ബന്നപ്പോ. ആരാന്നെല്ലാരും അറിയുന്നെനുപ്പട്ടെ ഇങ്ങളെ ബാലര്‍ഷ്ണന്‍ തന്നല്ലേ പിണറായി അല്ലെന്ന് ബിളിച്ച്കൂവി നാട്ടാരെ അറിയിച്ചെ. എന്നിറ്റ് കുറ്റല്ലം പത്രത്തിനും കാങ്കറസിനും..
മൈ: കാങ്കറസ്സല്ലേ സി ബി ഐ ന കൊണ്ട് ഇതൊക്കെ കാണിച്ചേ...
മൊ:ഇനിക്ക് ഈ പറഞ്ഞ ഒന്നും തിരിഞ്ഞില്ലേ. കാങ്കറസ്സാണെല്‍. ഉത്തരവിട്ട ജഡ്ജിയെ ഇങ്ങളെന്തിനാ നാട് കടത്തിയേ. ഈനാ മൈതീനെ സാമാന്യ ബിവരം ബേണന്ന് പറണേ. ബെറ്തേ ല്ല ഇജ്ജ് ഇപ്പള്‍ത്തെ കമൂണിസ്റ്റായി പോയെ ബിവരുള്ളൊരൊക്കെ ഓറ് പറഞ്ഞ് വിടൊല്ലെ ആ അച്മാമാനേം ബിട്ടാ മുയുമനായി.
മൈ:അനക്കും അച്മാമാനെയാ ഇസ്ടം. എന്തും ബിളിച്ച് പറയണ് ണ്ടല്ലാ
മൊ: അച്മാമ ഈന് പോണില്ല്ന് പറ്ഞ്ഞില്ലെ എന്നിറ്റും ഇനിക്ക് തിരിഞ്ഞില്ലേ..
മൈ: അതെപ്പം ഞമ്മളറഞ്ഞില്ല.
മൊ: ഇങ്ങളേത് ബെടക്ക് പത്രാടൊ ബായിക്കണ് എല്ലെലും ഇണ്ടാര്‍ന്ന്..
മൈ:എന്നാഞമ്മളും ഇല്ല. ഇങ്ങളെങ്ങ്ടാ..
മൊ:ബയ്യാണ്ട് കെടക്കണ നാണൂനെ കണാന്‍ ഇയ്യും പോന്നോളി...
മൈ:ഞമ്മളും എന്ന ആ ബയിക്ക് ബരാം
മൊയ്തീനും മൊല്ലാക്കയും ബസ്സ് കേറി പോയപ്പോ അവിടെ തനിച്ചായ എന്റെ ചിന്തയിലേക്ക് പണ്ട് ഏതോ ഒരു സായിപ്പ് പറഞ്ഞ വാക്കുകളോടി വന്നു ഈ സാമാന്യവിവരം എന്നത് അത്ര സാമാന്യമായ് ഒന്നല്ലല്ലോ.ആണേല്‍ വേണ്ടതിനും വേണ്ടാത്തതിനും വിവരത്തെ പറ്റിപ്പറയണ കേരളീയര്‍ ആ ജാഥച്ചോട്ടില്‍ കാണില്ലായുരുന്നല്ല്ലോ......
Subscribe to:
Post Comments (Atom)
ജ്ജെന്താ പഹയാ ഈ അസംബന്ധം ഒക്കെ ബിളിച്ചു പറയണത് ...ഇങ്ങലേം മാധ്യമ സിന്‍ഡിക്കേറ്റ് ബെലക്കെടുതാ !!
ReplyDelete