നമുക്ക് സ്വാതന്ത്ര്യം കിട്ടിയതെപ്പോള്‍ ?
1947........................ അന്ന് ശരിക്കും അത് കിട്ടിയോ ?
അത് ദൈവത്തിനറിയാം എല്ലാരും അങ്ങനെ പറയണു ...
നിങ്ങള്‍ക്ക് ഇപ്പൊഴെങ്കിലും അത് കിട്ടിയോ .. ? വേണം എന്നുണ്ടോ ?
"സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം" എന്നല്ലേ കവി വാക്യം... അത് മാനികള്‍ക്കല്ലേ ? എന്ന് മാത്രം ചോദിക്കരുത് ഈ പോസ്റ്റും അവര്‍ക്ക് മാത്രം.....
നിത്യജീവിതത്തില്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍ മിക്കവാറും സ്ഥലത്തും അതില്ലെന്ന് മനസിലായി .....
നമുക്ക് എളുപ്പം നേടാന്‍ പറ്റുന്നിടങ്ങളില്‍ പോലും നാം വേണ്ട എന്ന് പറയുവാണോ ..?
ഒരു സാദാ പൗരനോട് വീട്ടിലെ കമ്പ്യൂട്ടറില്‍ ഏതാ ഓപറേറ്റിങ്ങ് സിസ്റ്റം എന്ന് ചോദിച്ചാല്‍ അവന്‍ വിന്‍ഡോസ് എന്ന് പറയുന്നതില്‍ അഭിമാനം കാണുന്നു അത് പൈറേറ്റഡ് ആണെന്ന് പറയാന്‍ അതിലേറെ അഭിമാനം...
എന്താ ഇങ്ങനെ ആയിപ്പോയത് ? മാനം ഒന്നും ഇല്ലാതായിപ്പോയോ ? വീണ്ടും ചോദിച്ചാല്‍
ഈ സ്വാതന്ത്ര്യം തരും എന്ന് പറയുന്ന ഗ്നു ഉപയോഗിക്കന്‍ പറ്റാത്തതാണെന്ന് കൂടി പറഞ്ഞ് കളയും...
വല്ലപ്പോഴും ഒരു പ്രാവശ്യമെങ്കിലും ഉപയോഗിച്ച് കാണുമോ അതില്ലതാനും. പിന്നെങ്ങനെ മനസിലായി അതല്ലേ ഭൂതോദയം അല്ല ബോധോദയം.
ശരിക്കുമതൊരു ഭൂതോദയം ആണ്.. നമ്മളറിയാതെ നമ്മളെ അടിമയാക്കല്‍..
ഇന്നത്തെ ഗ്നു നിങ്ങളുടെ സാധാരണ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റുന്നതാണ്... അത് വിന്‍ഡോസിനേക്കാള്‍ ഏറെ മികച്ചതാണ്..പക്ഷേ നിങ്ങള്‍ ഉപയോഗിക്കാതെ അത് എങ്ങനെ മനസിലാവാനാണ് ?
നിങ്ങള്‍ ഏറെ പേടിക്കുന്ന വൈറസ്സുകള്‍ അവിടെ ഇല്ലന്ന് തന്നെ പറയാം...
ഇതില്‍ എത്രയോ ഏറെയാണ് സാമൂഹിക പ്രതിബ്ധത....
എങ്ങനെ മനുഷ്യന്‍ ഇങ്ങ് വരെ എത്തി ? തന്റെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് കൊടുത്തും മേടിച്ചും തന്നെ.....
അല്ലെങ്കില്‍ ഇന്നും നമ്മള്‍ ശിലായുഗത്തില്‍ തന്നെ ഇരുന്നേനെ വീണ്ടും വീണ്ടും ഒരാള്‍ കണ്ടുപിടിച്ചത് തന്നെ കണ്ട്പിടിച്ച്.
ഗ്നു വിന്റെ വീക്ഷണം നിങ്ങള്‍ ജീവിക്കുന്നതിനോടപ്പം മറ്റുള്ളവരെ ജീവിക്കാനനുവദിക്കുക കൂടി ചെയ്യൂ എന്നാണ്
നമുക്ക് സാമൂഹികജീവികളായി ജീവിക്കാം എന്നാണ്
ഒരു വിധത്തില്‍ പറയുകയാണെങ്കില്‍ അതൊരു ജീവിതരീതിയാണ്, ചിന്താരീതിയാണ്
ഇത് മനസിലാക്കിയോ എന്തോ നമ്മുടെ സര്‍ക്കരിനും ആന്റണിയുള്ളപ്പോള്‍ ബുദ്ധിയുദിച്ചതിന്റെ ഫലമായി സ്കൂളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഗ്നു/ലിനക്സ് ഉപയോഗിക്കണം എന്ന നിര്‍ദേശം ഉണ്ടായി..
എല്ലാ സാമൂഹികപ്രവര്‍ത്തകരെയും ചേര്‍ത്തതിങ്ങനെ മുന്നോട്ട് പോകുകയായിരുന്നു.
അപ്പോളാണ് നമ്മുടെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ വന്നത്. സ്റ്റാള്‍മാനെ അടക്കം വിളിച്ച് മീറ്റിങ്ങ് നടത്തി അരങ്ങ് വീണ്ടും കൊഴുപ്പിച്ചപ്പോള്‍ പിണറായിക്ക് സഹിച്ചില്ല. ലോകത്ത് സോഷ്യലിസത്തിന്റെ ആരാച്ചാരായി വിലസുന്ന നാം ഇവിടുള്ളപ്പോള്‍ ഇങ്ങനെ ഒരു പുരോഗമന ആശയമോ ? ഒരിക്കലും അതനുവദിച്ചുകൂടാ.
[ഇതിന്റെയും പിന്നില്‍ ബോണ്ടും ബോണ്ടയൊന്നും അല്ല എന്ന് വിശ്വസിക്കാം] ഇതിന്റെ അമരക്കാരനായ അരുണിനെ ആദ്യം പുറത്താക്കി. അവര്‍ പേടിച്ച് ഈ പണി നിര്‍ത്തും എന്ന് വിചാരിച്ചിരിക്കും.
നമുക്കെന്ത് ചെയ്യാന്‍ പറ്റും ഇതിനെതിരെ ?
നമ്മളോരാളും ഗ്നുവിന്റെ പ്രവാചന്‍മാരായി മാറണം....
ഒരു നല്ല തത്വം പ്രചരിപ്പിക്കുന്നതില്‍ അഭിമാനിക്കണം....
ഇതൊന്നും ഇല്ലെങ്കില്‍. സ്വന്തം വീട്ടിലെങ്കിലും ഉപയോഗിക്കണം...
എന്ത് സഹായത്തിനും നിങ്ങള്‍ക്ക് എന്നെ ബന്ധപ്പെടാം........
നമുക്ക് ഒരു നല്ല സംസ്കാരം പ്രചരിപ്പിക്കാം..... നമ്മുടെ കുട്ടികളോട് സത്യം പറയാനവശ്യപ്പെട്ടിട്ട് നാം പൈറേറ്റഡ് സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കില്ല എന്ന് നമുക്ക് പ്രതിജ്ഞഎടുക്കാം.....
എല്ലാവര്‍ക്കും നന്മ വരട്ടെ......
dasanvഅറ്റ് ജിമെയില്‍ ഡോട്ട് കോം
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteI changed to linux after reading this...:-)
ReplyDelete