Sunday, May 20, 2012

വധത്തിന്റെ രാഷ്ട്രീയം

ടി പി ചന്ദ്രശേഖരന്‍ എന്ന രാഷ്ട്രീയനേതാവിനെ ഉന്മൂലനം ചെയ്യുകവഴി പാര്‍ട്ടിക്കൂറ് കാണിക്കുന്നനേതാവുണ്ടെങ്കില്‍ അവനെയാണ് ആദ്യം പടിക്കുപുറത്താക്കി പിണ്ഠം വെക്കേണ്ടത് അവരാണ് പാര്‍ട്ടികക്കത്ത് നിന്ന് പാര്‍ട്ടിയെ നശിപ്പിക്കുന്നത് ഇത്രയും മനസ്സിലാക്കാന്‍ പാര്‍ട്ടിക്ലാസിലൊന്നും പോകണ്ട അല്പം സാമാന്യ ബോധം മാത്രം മതി. പാര്‍ട്ടിപ്രവര്‍ത്തകനാണെന്ന് വ്യധാ അഭിമാനിക്കുന്ന ഓരോരുത്തനും വിമര്‍ശ്ശനാത്മകമായി സ്വജീവതത്തില്‍ എത്രമാത്രം കമ്യൂണിസം കൊണ്ടുവന്നു എന്ന് പരുശോധിക്കുന്നത് നന്നായിരിക്കും. കമ്യൂണിസം എന്നത് മാനുഷിക ശരികള്‍ക്കും സാമാന്യയുക്തിക്കും മനുഷ്യത്തിനും അപ്പുറത്താണെങ്കില്‍ കമ്യൂണിസ്റ്റ് ആവാതിരിക്കുന്നതില്‍ മനുഷ്യന് അഭിമാനിക്കേണ്ടിവരും. ടിപി യുടെ ഘാതകര്‍ പാര്‍ട്ടിയാണെന്നു കണ്ടെത്തിയാല്‍ എന്തുചെയ്യും എന്ന എന്റെ ചോദ്യത്തിന് ഉന്മൂലനസിദ്ധാന്തത്തിലൂന്നി മറുപടിപറഞ്ഞ എന്റെ ഒരു സുഹൃത്തിനോട് എനിക്ക് സഹതാപമാണ് തോനിയത് .
അന്ധമാണ് എന്നകാരണത്താല്‍ മതവിശ്വാസം വേണ്ടെന്നു വച്ച ആദര്‍ശ്ശശാലികളുടെ അന്ധവിശ്വാസം
നിങ്ങള്‍ നിങ്ങളുടെ ബുദ്ധിയും വിചാരങ്ങളും വലിച്ചെറിയൂ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരൂ എന്നായി മാറിയിരിക്കുന്നു.
ചിന്തിക്കുന്നവരേയും പ്രതികരിക്കുന്നവരേയും പുറം തള്ളി അവസാനം ഭീരുക്കളുടെയും അന്ധവിശ്വാസികളുടേയും ഒരുകൂട്ടമായി പാര്‍ട്ടി അധപ്പതിക്കും  എന്ന വിജയന്‍ മാഷിന്റെ വിമര്‍ശ്ശനം സത്യമായി ഭവിക്കുമോ ?
വസ്തുതാപരമായി ചിന്തിക്കുകയും തെറ്റുപറ്റാന്‍ സാധ്യതയുള്ള സാധാരണമനുഷ്യരാണ് താങ്കള്‍ എന്ന അടിസ്ഥാനതത്വം മറക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കുള്ള മൂലകാരണം. ചിന്തകളും ബുദ്ധിയും വിവേകവും പണയം വച്ച ഒരു പിടി കുട്ടികുരങ്ങന്‍മാര്‍ കയ്യിലുണ്ടെന്നു കരുതി എന്തും ചെയ്തുകഴിഞ്ഞ് പണ്ട് അനേകം പ്രതിസന്ധികളെ തരണം ചെയ്ത തഴമ്പ്കാട്ടി രക്ഷപെടാം എന്നത് വ്യാമോഹം മാത്രമാവാനേ തരമുള്ളൂ.
ആത്മാര്‍ത്ഥയുടെ കണികയെങ്കിലും പത്രചാനല്‍ പ്രതികരങ്ങളിലുണ്ടെങ്കില്‍ അക്രമങ്ങളില്‍ ഉള്‍പെട്ട പ്രവര്‍ത്തകരെ ആജീവനാന്തം വിലക്കി കാണിക്കാന്‍ സിപിഎം മാത്രമല്ല എല്ലാപാര്‍ട്ടിക്കാരും മാതൃകകാട്ടണം. ഇവര്‍ക്കുള്ള പ്രോത്സാഹനവും സ്വീകരണവും സഹായവും ചെയ്യില്ല എന്ന് ധൈര്യപൂര്‍വ്വം പ്രഖ്യാപിക്കാന്‍ കഴിവുള്ള ആണുങ്ങളായ ഏതേലും നേതാക്കന്‍മാര്‍ ഇന്നുണ്ടോ ?
പിന്നെന്തിനാണ് നിങ്ങള്‍ പത്രചാനലുകളില്‍ കയറി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത് ?
ഇതാണ് കോലത്തുനാടിന്റെ ദുഷ്പേരിനാധാരം.

ഈ ഓരോക്രിമിനലുകളേയും ജനം എന്നെന്നും ഓര്‍ക്കട്ടെ വോട്ടമര്‍ത്താനായ് അവരുടെ നേരെ വിരല്‍ വരുമ്പോള്‍ കൈ അറപ്പോടെ പിന്‍വലിക്കട്ടെ...
അന്ധവിശ്വാസങ്ങളേക്കാള്‍ മനുഷ്യത്ത്വത്തിന് വിലകല്‍പ്പിക്കട്ടെ..
നാട്ടില്‍ സമാധാനം പുലരട്ടെ

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 
 നേരു നേരുന്ന താന്തന്റെ സ്വപ്നം