Thursday, December 1, 2016

ശബരിമലയും ഹര്‍ത്താലും പിന്നെ ഫാസിസവും.

ഫാസിസം എന്താണെന്ന് ചിന്തിച്ച് എത്തിയത് ഹര്‍ത്താലിലായിരുന്നു. വിമാനത്തിനേയും ബാങ്കിനേയും ഒഴിവാക്കി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് ഫാസിസമല്ലേ ?
ഒരു ജനാധിപത്യപരമായ ഹര്‍ത്താലാഹ്വാനം ഇങ്ങനെയാവണ്ടേ
"ബഹുമാനപ്പെട്ട ജനാധിപത്യവിശ്വാസികളെ ‌‌‌‌-----ഈ നടപടിയില്‍ പ്രധിഷേധിക്കാന്‍ ഞങ്ങള്‍ നാളെ ഹര്‍ത്താലാഹ്വാനം ചെയ്യുന്നു. നിങ്ങളെല്ലാവരും നാളെ പ്രധിഷേധസൂചകമായി വീടുകളില്‍ തന്നെ ഇരിക്കാനഭ്യര്‍ത്ഥിക്കുന്നു. ഇതിനോട് യോജിപ്പില്ലാത്തവര്‍ക്ക് നാളെ അവരവരുടെ ജോലികള്‍ ചെയ്യുന്നതിനോ വാഹനം ഇറക്കുന്നതിനോ യാതൊരു തടസ്സമുണ്ടാവില്ല "
ഇങ്ങനെ ആരെങ്കിലും ആഹ്വാനം ചെയ്താല്‍ അത് വലിയൊരു തമാശയാവുകയേ ഉള്ളൂ എല്ലാവരും ജോലിക്ക് പോകുകയും ചെയ്യും.
അപ്പോള്‍ ബലപ്രയോഗം വേണം ഭീഷണി വേണം എന്നാലെ ഹര്‍ത്താല്‍ പോലും നടക്കൂ കണ്‍മുന്നിലുള്ള ഫാസിസവും അസഹിസ്ണുതയും അല്ലേ ഇത് ?
ഒരു ന്യൂന പക്ഷം ആളുകള്‍ തീരുമാനിക്കുന്നു ഒരു ഭഹുഭൂരിപക്ഷവും പുറത്തിറങ്ങണ്ട എന്ന് പേരോ ജനാധിപത്യ സമരമാര്‍ഗ്ഗം.
പത്മനാഭ ക്ഷേത്രത്തിലും ശബരിമലയിലും വരെ ഫാസിസ്റ്റ് സ്ഫുരണങ്ങള്‍ കാണാം
സ്ത്രീകള്‍ കയറുന്നത് പ്രശ്നം, ചൂരിദാറിട്ടാല്‍ പ്രശ്നം, ആണുങ്ങള്‍ പാന്റിട്ടാലും ഷര്‍ട്ടിട്ടാലും പ്രശ്നം. വിശ്വാസമിളക്കാന്‍ പറ്റാത്തതാണെന്നും പറഞ്ഞ് ഇതിനെ ന്യായീകരിക്കുന്നവര്‍ ഓര്‍ക്കുക പണ്ടേ വിശ്വാസങ്ങള്‍ ഇളക്കാതെ വച്ചിരുന്നേല്‍ ഇന്ന് ഈ പറയുന്ന ഭൂരിപക്ഷത്തിനും അമ്പല പരിസരത്തേ സ്ഥാനം കാണില്ലായിരുന്നു.

മൊത്തം ഫാസിസ്റ്റായി മാറുന്നത് കൊണ്ടാവും കോടതിയും വെറുതെയിരുന്നില്ല ദേശാഭിമാനം തിയേറ്ററുകളിലൂടെ ജ്വലിപ്പിക്കാന്‍ തീരുമാനിച്ചു. ഇങ്ങനെയാണെങ്കില്‍ തിരഞ്ഞെടുത്ത് സര്‍ക്കാരിനെ ഉണ്ടാക്കൂന്ന ചിലവ് എന്തിനാണാവോ.
ജനാധിപത്യത്തിലും ദേശീയതയിലും അടിയുറച്ച് വിശ്വസിക്കുന്ന കോടതി ജഡ്ജി നിയമനം ഇപ്പോഴും കൊളീജിയം ആണെന്നെതാണ് മറ്റൊരു ഹൈലൈറ്റ്.

എല്ലാവരും ജനാധിപത്യവാദികളാണ് സ്വന്തം കാര്യത്തില്‍ ഫാസിസ്റ്റും

Tuesday, November 17, 2015

മത രാജ്യം..മതേതര ജാഡ ;)

നമ്മുടെരാജ്യം മതേതരമാണോ ?

ഈ മതേതരക്കാർ എത്രപേർ എകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്നുണ്ട്‌ ?

മതേതരം എന്നാൽ മതത്തിനു തോനുന്നതല്ലാം ചെയ്യാൻ സ്വാതന്ത്രം കൊടുക്കലാണോ അതോ മതങ്ങൾക്കും മേലെയായി മനുഷ്യനെ കാണാൻ പഠിപ്പിക്കലോ ?

ഒരുമതത്തിൽ വിശ്വസിക്കാൻ നിങ്ങൾ ആദ്യം ചെയ്യേണ്ടത്‌ നിങ്ങൾ വിശ്വസിക്കുന്ന മതം മറ്റുള്ളതിനേക്കാൾ മികച്ചതാണെന്നു (മണ്ടത്തരമാണെങ്കിലും) സ്വയം വിശ്വസിക്കുക എന്നതാണ്‌.

ഇല്ലെങ്കിൽ നാളെ മികച്ചമതത്തിലേക്ക്‌ പോകേണ്ടിവരും.

 ഇതാണ്‌ സമാധാനത്തിന്റെ ബിബംങ്ങൾ നൽകുന്ന ആദ്യത്തെ വെറുപ്പിന്റെ വിത്ത്‌.

കാശോ മറ്റെന്തുമോ മികച്ചത്‌ സ്വന്തമായി മാത്രംവേണം എന്ന സ്വാർത്ഥബുദ്ധിയുള്ള ആൾകാർ, മതം മാത്രം മറ്റുള്ളവനും കൂടെ തന്റെ കൂടെ വരുന്നതിൽ അഭിമാനിക്കുന്നു.

ഈപറയുന്നതിൽ ഏതേലും ഒരു ദൈവം ഉണ്ടാാവുകയും അവൻ പറയപ്പെടുന്നതിന്റെ ഒരു ശതമാനമെങ്കിലും ശക്തനും ആയിരുന്നാൽ ഇവിടെ  വേറെ മതം കാണില്ല.


നമ്മുടെ രാജ്യം നേരുടുന്ന ഒരു വെലിയ വെല്ലുവിളി ഈ മതങ്ങളുടെ മുന്നിൽ നട്ടെല്ല് വളഞ്ഞുപോകുന്നു എന്നതാണ്‌.

മൃഗബലി നിരോധിക്കാനും വിവാഹക്കാര്യത്തിലുമൊക്കെ കോടതികൾ വരെ മതത്തെ ഭയപ്പെടുന്നു.

ഒരു രാജ്യത്തിൽ ജങ്ങൾ വലുതാവണമെങ്കിൽ ആദ്യം അവരെ ഒരുപോലെ കാണാൻ പറ്റണം .

ഒരു പൗരൻ എന്നനിലയിലാവണം അവകാശങ്ങൾ. അല്ലാതെ മതമോ മറ്റുമാനദണ്ഡങ്ങളോ അടിസ്ഥാനമാക്കിയാവരുത്‌.

അല്ലെങ്കിൽ നാളെ isis പുതിയമതംകൊണ്ട്‌ വന്നാൽ ചാവുന്നതും കൊല്ലുന്നതും കൂടി നിയമവിധേയമാക്കേണ്ടിവരും.

നിങ്ങൾ ആദ്യം മതത്തിനുവേണ്ടി യുക്തി ഉപേക്ഷിക്കാൻ പറയും,കാരണം യുക്തിയോടെ ചെയ്യാൻപറ്റുന്നതല്ല മതം പഠിപ്പിക്കുന്നത്‌.

രാജ്യത്തെനിയമങ്ങൾക്ക്‌ മതചട്ടക്കൂടിനുപുറത്ത്‌ യുക്തിയാകട്ടെ മാർഗ്ഗരേഖ.


മതത്തിനെ തെറ്റിദ്ധരിച്ചാണ്‌ കലാപങ്ങൾ ഉണ്ടാകുന്നത്‌ എന്ന് പറയുമ്പോൾ തെറ്റിധരിപ്പിക്കാനിടയുള്ള എന്തോകൂടി അതിലുണ്ടെന്നു വ്യക്തമല്ലെ


ഒരു മതം മതി മനുഷ്യമതം. അത്‌ അവയവദാതാവിനേയും രക്തദാതാവിനേയും കാണുമ്പോൾ മാത്രമല്ല അല്ലാത്തപ്പോഴും അങ്ങനെതന്നെ ആവട്ടെ.


എല്ലാദൈവങ്ങളും മനുഷ്യനെ സഹായിക്കുന്നത്‌ മനുഷ്യന്റെ രൂപത്തിൽ തന്നെയാണല്ലോ.


അവസാനം സക്കറിയയുടെ വാക്കുകളാവട്ടെ

"നമ്മുടെ വീമ്പിളക്കലുകളെല്ലാം പഴമയെപ്പറ്റിയാണ്. ഇന്നിലേക്കു വരുമ്പോൾ, സംസ്കാരം എന്ന വാക്കിന്റെ അർഥം തേടി നാം നാളെകളിലേക്കു പടിയിറങ്ങണം"

Thursday, October 8, 2015

ഗോവധം നിരോധ്‌ ?

ഇപ്പൊഴത്തെ ചൂടുള്ള ചർച്ചയാണു ഗോവധം
എന്റെ വീട്ടിൽ പശുവുണ്ട്‌ കറക്കുന്ന പശുവിനെ മാതാവിനെ പോലെ തന്നെനെയാണു കാണുന്നതും
ഇത്‌ അമ്മ പഠിപ്പിച്ചതാണു കറക്കുന്നതിനുമുൻപേ തൊട്ട്‌ നെറ്റീലൊക്കെ വച്ച്‌, കറന്നു കഴിഞ്ഞാലും അങ്ങനെയൊക്കെതന്നെയാണു അത്‌ പമ്പവിഡ്ഢിത്തം ആയി തോനുന്നവരുണ്ടാകും ഇതിൽ അത്ര പ്രശ്നം ഒന്നും അന്നും ഇന്നും എനിക്ക്‌ തോനിയിട്ടില്ല പശു ഒരു മൃഗം തന്നെയാണെന്ന ബോധം അത്‌ വേണ്ടുന്ന സമയത്തൊക്കെ വെച്ച്‌ പുലർത്താനും പറ്റിയിരുന്നു ചിലപശുക്കളൊക്കെ നനായി ഇണങ്ങും നമ്മുടെ ഭാവമാറ്റം പോലും മനസ്സിലാക്കി പ്രതികരിക്കുന്ന പശുവിനെ ഞാൻ കണ്ടിട്ടുണ്ട്‌ ഇനി വിഷയത്തിലേക്ക്‌ വരാം. വീട്ടിന്നു സാധാരണ പശുവിനെ അറവുകാർക്ക്‌ കൊടുക്കുന്നത്‌ പരമാവധി ഒഴിവാക്കും അത്‌ വളർത്തിയ മൃഗത്തിനോടുള്ള സ്നേഹം കൊണ്ട്‌ മാത്രമാണു. പ്രസവിച്ചപാടെ കൊടുക്കുക പോലുള്ള പൊടികൈകൾ എന്നും ഉപയോഗിച്ചു പോന്നു.


പശുവിനെ കൊടുക്കാത്തെ സംരക്ഷിച്ച്‌ വളർത്താം എന്നത്‌ പാൽ ആവശ്യത്തിനാണെങ്കിൽ പ്രാവർത്തികമായ കാര്യം ആവില്ല കാരണം പരമാവധി 5 -6 മാസം ഒക്കെ കറവുണ്ടാവൂ പിന്നെ പാലുവേണേൽ പശു വീണ്ടും പ്രസവിക്കണം അപ്പൊ കുട്ടികൾ ആറുമാസത്തിൽ ഒന്ന് എന്ന് വച്ച്‌ വന്നാാൽ അവസ്ഥ സംങ്കൽപ്പിക്കാലോ അപ്പൊ പശുവിനെ വിൽകാതെ സംരഷിക്കണമെങ്കിൽ ആദ്യം വേണ്ട എന്നു വെക്കേണ്ടത്‌ പാൽ ആകും


പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കാത്ത തനി വെജിറ്റേറിയൻസിനെ ജീവിയെ കൊല്ലണ്ട എന്നവാദം ഉപയോഗിക്കാൻ ധാർമ്മിക അവകാശമുള്ളു കാരണം മറ്റുള്ളവർ ഈ പെറ്റുപെരുകലിനു ഉത്തരവാദിയാണു.


അവർക്കുപോലും വാദം ഉന്നയിക്കാം സ്വയം ആഹരിക്കാതിരിക്കം എന്നല്ലാതെ ആരേലും ആഹരിക്കരുത്‌ എന്നു പറയാൻ അവകാശം വന്നാൽ ജനാധിപത്യം തകർന്നുപോവും .കാരണം നാളെ ഇരുു ലോജിക്കും ഇല്ലാത്ത എന്തു മണ്ടത്തരവും കൊണ്ടുവരാനുള്ള ലൈസൻസ്സ്‌ ആകും


നമ്മൾ പട്ടിയെ ഓമനിച്ചു വളർത്തുന്നു എന്ന് വച്ച്‌ നാഗാലാന്റ്‌ കാർ കഴിക്കരുതെന്നും തെരുവു പട്ടിയെ കൊല്ലെരുതെന്നും പറയും പോലെ ബാലിശം ആണിത്‌


പിന്നെ അങ്ങനെ ഏതേലും ആർട്ടിക്കിൾ ഭരണഘടനയിൽ ഉണ്ടെങ്കിൽ അത്‌ എടുത്ത്‌ കളഞ്ഞ്‌ മതാചാരപ്രകാരമുള്ള ബലി അന്ധവിശ്വാസം (ഗരുഡൻ തൂക്കം പോലുള്ള്‌) നിരോധിക്കാനുള്ള നിയമമാണു കൊണ്ട്‌ വരേണ്ടത്‌

പൗരന്മാരെ എല്ലാരേയും ഒരുപോലെ കാണുക,ഏകീകൃത സിവിൽ കോഡ്‌ പോലുള്ള നിയമങ്ങളും വരട്ടെ.....

മതങ്ങൾ രാജ്യത്തിന്റെ വഴിക്ക്‌ തടസ്സമായി വരാതിരിക്കട്ടെ....

അൻപ്‌ തന്നെയാണു ശിവം.
മനുഷ്യനു വേണ്ടിയാണു ഇതെല്ലാം പടച്ച്‌ വെക്കുന്നത്‌ ആജീവനുള്ളവില മറ്റൊന്നിനും ഇല്ലതന്നെ

പാലുകുടിക്കുന്ന ഗോവധനിരോധനക്കാരെ നിങ്ങൾ കാരണമാണു ഗോവ്‌ വധിക്കപ്പെടുന്നത്‌ എന്ന സത്യം ആദ്യം മനസ്സിലാക്കുക

അവസാനം അനൂബിൽനിന്നും കടമെടുത്ത്‌ രണ്ട്‌ വാക്ക്‌....

"രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി ഗുരുതരമായ യുദ്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലെന്നതാണു അപ്പൊഴെ ഇപ്പൊ വലുതായി ഉയർത്തിക്കാട്ടുന്നതൊന്നും ഒരുപ്രശ്നമല്ല എന്നും സമാധാനത്തിന്റെ വിലയും മനസ്സിലാകൂലാകൂ"

"മാലിയുടെ പോരാട്ടത്തിലെ ശാന്തിമതം ജയിക്കട്ടെട്ടെ"

Sunday, May 20, 2012

വധത്തിന്റെ രാഷ്ട്രീയം

ടി പി ചന്ദ്രശേഖരന്‍ എന്ന രാഷ്ട്രീയനേതാവിനെ ഉന്മൂലനം ചെയ്യുകവഴി പാര്‍ട്ടിക്കൂറ് കാണിക്കുന്നനേതാവുണ്ടെങ്കില്‍ അവനെയാണ് ആദ്യം പടിക്കുപുറത്താക്കി പിണ്ഠം വെക്കേണ്ടത് അവരാണ് പാര്‍ട്ടികക്കത്ത് നിന്ന് പാര്‍ട്ടിയെ നശിപ്പിക്കുന്നത് ഇത്രയും മനസ്സിലാക്കാന്‍ പാര്‍ട്ടിക്ലാസിലൊന്നും പോകണ്ട അല്പം സാമാന്യ ബോധം മാത്രം മതി. പാര്‍ട്ടിപ്രവര്‍ത്തകനാണെന്ന് വ്യധാ അഭിമാനിക്കുന്ന ഓരോരുത്തനും വിമര്‍ശ്ശനാത്മകമായി സ്വജീവതത്തില്‍ എത്രമാത്രം കമ്യൂണിസം കൊണ്ടുവന്നു എന്ന് പരുശോധിക്കുന്നത് നന്നായിരിക്കും. കമ്യൂണിസം എന്നത് മാനുഷിക ശരികള്‍ക്കും സാമാന്യയുക്തിക്കും മനുഷ്യത്തിനും അപ്പുറത്താണെങ്കില്‍ കമ്യൂണിസ്റ്റ് ആവാതിരിക്കുന്നതില്‍ മനുഷ്യന് അഭിമാനിക്കേണ്ടിവരും. ടിപി യുടെ ഘാതകര്‍ പാര്‍ട്ടിയാണെന്നു കണ്ടെത്തിയാല്‍ എന്തുചെയ്യും എന്ന എന്റെ ചോദ്യത്തിന് ഉന്മൂലനസിദ്ധാന്തത്തിലൂന്നി മറുപടിപറഞ്ഞ എന്റെ ഒരു സുഹൃത്തിനോട് എനിക്ക് സഹതാപമാണ് തോനിയത് .
അന്ധമാണ് എന്നകാരണത്താല്‍ മതവിശ്വാസം വേണ്ടെന്നു വച്ച ആദര്‍ശ്ശശാലികളുടെ അന്ധവിശ്വാസം
നിങ്ങള്‍ നിങ്ങളുടെ ബുദ്ധിയും വിചാരങ്ങളും വലിച്ചെറിയൂ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരൂ എന്നായി മാറിയിരിക്കുന്നു.
ചിന്തിക്കുന്നവരേയും പ്രതികരിക്കുന്നവരേയും പുറം തള്ളി അവസാനം ഭീരുക്കളുടെയും അന്ധവിശ്വാസികളുടേയും ഒരുകൂട്ടമായി പാര്‍ട്ടി അധപ്പതിക്കും  എന്ന വിജയന്‍ മാഷിന്റെ വിമര്‍ശ്ശനം സത്യമായി ഭവിക്കുമോ ?
വസ്തുതാപരമായി ചിന്തിക്കുകയും തെറ്റുപറ്റാന്‍ സാധ്യതയുള്ള സാധാരണമനുഷ്യരാണ് താങ്കള്‍ എന്ന അടിസ്ഥാനതത്വം മറക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കുള്ള മൂലകാരണം. ചിന്തകളും ബുദ്ധിയും വിവേകവും പണയം വച്ച ഒരു പിടി കുട്ടികുരങ്ങന്‍മാര്‍ കയ്യിലുണ്ടെന്നു കരുതി എന്തും ചെയ്തുകഴിഞ്ഞ് പണ്ട് അനേകം പ്രതിസന്ധികളെ തരണം ചെയ്ത തഴമ്പ്കാട്ടി രക്ഷപെടാം എന്നത് വ്യാമോഹം മാത്രമാവാനേ തരമുള്ളൂ.
ആത്മാര്‍ത്ഥയുടെ കണികയെങ്കിലും പത്രചാനല്‍ പ്രതികരങ്ങളിലുണ്ടെങ്കില്‍ അക്രമങ്ങളില്‍ ഉള്‍പെട്ട പ്രവര്‍ത്തകരെ ആജീവനാന്തം വിലക്കി കാണിക്കാന്‍ സിപിഎം മാത്രമല്ല എല്ലാപാര്‍ട്ടിക്കാരും മാതൃകകാട്ടണം. ഇവര്‍ക്കുള്ള പ്രോത്സാഹനവും സ്വീകരണവും സഹായവും ചെയ്യില്ല എന്ന് ധൈര്യപൂര്‍വ്വം പ്രഖ്യാപിക്കാന്‍ കഴിവുള്ള ആണുങ്ങളായ ഏതേലും നേതാക്കന്‍മാര്‍ ഇന്നുണ്ടോ ?
പിന്നെന്തിനാണ് നിങ്ങള്‍ പത്രചാനലുകളില്‍ കയറി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത് ?
ഇതാണ് കോലത്തുനാടിന്റെ ദുഷ്പേരിനാധാരം.

ഈ ഓരോക്രിമിനലുകളേയും ജനം എന്നെന്നും ഓര്‍ക്കട്ടെ വോട്ടമര്‍ത്താനായ് അവരുടെ നേരെ വിരല്‍ വരുമ്പോള്‍ കൈ അറപ്പോടെ പിന്‍വലിക്കട്ടെ...
അന്ധവിശ്വാസങ്ങളേക്കാള്‍ മനുഷ്യത്ത്വത്തിന് വിലകല്‍പ്പിക്കട്ടെ..
നാട്ടില്‍ സമാധാനം പുലരട്ടെ

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 
 നേരു നേരുന്ന താന്തന്റെ സ്വപ്നം

Sunday, July 24, 2011

അനശ്വരനായ പൂട്ട് - ഒരു സംഭവ കഥ..

ചില സംഭവങ്ങള്‍ അങ്ങനെയാണ് നടന്ന് വളരെക്കാലം പിന്നിട്ടാലും ഒരിക്കലും നമുക്കുമറക്കാന്‍ പറ്റാത്തവ.. ചിലവരോടൊത്തുള്ള അനുഭവങ്ങളും അങ്ങനെ തന്നെ ഇതാ ഇവിടെയും നടന്ന ഒരു കഥ ഒരിക്കലും ആരും വിശ്വസിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്ത ഒന്ന് പിന്നീട് എന്റെ ഓര്‍മ്മകളുടെ ചവറ്റുകൊട്ടയില്‍ തള്ളപ്പെടാതിരിക്കാനായി കുറിച്ച് വെക്കുന്നു...
കഥാപാത്രങ്ങളുടെ പേരുമാത്രം അവരുടെ സ്വകാര്യതക്കായി മാറ്റിയിരിക്കുന്നു....

അന്നും സാധാരണപോലെഒരു ദിവസമായിരുന്നു ഓഫീസില്‍നിന്ന് നേരത്തേഎത്തിയവിനു വെറുതെ ടിവിയും ഓണ്‍ ചെയ്തു ജോലിതെണ്ടിക്കൊണ്ട് വീട്ടിലിരിക്കുന്ന
മഹാരധന്‍മാരുമായി പതിവു തര്‍ക്കത്തിലേര്‍പെട്ടുകൊണ്ടിരിക്കുകയായിരുന്നു, എല്ലാവരും എത്താതെ ചീട്ട് കളി തുടങ്ങാന്‍ പറ്റാത്തതുകൊണ്ടുള്ള പതിവു സമയം കൊല്ലല്‍. പെട്ടെന്നാണ് താഴത്തെ റൂമിലെ സുനു വന്നൊരു സഹായമഭ്യര്‍ഥിച്ചത് റൂമിലുള്ള ആരെയും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും അവന് റൂമില്‍ കയറാന്‍ പറ്റുന്നില്ലെന്നും പൂട്ടുപൊളിക്കാന്‍ സഹായിക്കണമെന്നും..
നശീകരണം ജന്മവാസനയായികിട്ടിയ വിനു കേട്ടയുടന്‍ കയ്യില്‍ കിട്ടിയ കല്ലുമായി താഴത്തെ മുറിയിലേക്ക് കുതിച്ചു.
എല്ലാവരും ചേര്‍ന്ന് പൂട്ടിനോടുള്ള അക്രമം മുറുകവെ പെട്ടൊന്നൊരു ശബ്ദം .
നിര്‍ത്ത് നിര്‍ത്ത് നിര്‍ത്ത്...
സുനുവിന്റെ സഹമുറിയന്‍ അനി ആയിരുന്നു അത്.
"ടോമു പറഞ്ഞാ ഞാന്‍ അറിയുന്നത് നിങ്ങള്‍ പൊളിച്ചില്ലല്ലോ നാണക്കേടായിപോകുമായിരുന്നു.. ഒരു മുറിയുടെ പൂട്ട് തകര്‍ക്കാന്‍ പോലും പറ്റില്ല എന്നു വച്ചാല്‍ എങ്ങനെ നാളെ നാലാളുടെ മുഖത്തുനോക്കും, എല്ലാവരും മാറിനില്‍ക്ക് ഇത് ഞാനേറ്റു.."
വിനുവിന്റെ കൈയ്യില്‍നിന്നും കല്ലുവാങ്ങി ഊക്കന്‍ രണ്ടടി
ഇത്രയും അടികൊണ്ട് ഒരു പരുവത്തിലായിരുന്ന പൂട്ട് പരാജയം സമ്മതിച്ച് തുറന്നു..
അനി നെഞ്ചൊക്കെ വിരിച്ച് തകര്‍ത്തപൂട്ടുമായി മുറിയിലേക്ക് കയറി പൂട്ടവിടെ വച്ചു .
സഹതാപത്തോടെ സുനു ആ പൂട്ടെടുത്ത് തിരിച്ചും മറിച്ചും നോക്കി ..
അപ്പോള്‍ അനി ചോദിച്ചു എന്താ ?
സുനു: അല്ല ഇനി ഇത് ഉപയോഗിക്കാന്‍ വല്ല വഴിയും ഉണ്ടോ എന്ന് നോക്കുകയായിരുന്നു..
അനി: എന്നാ ഇതാ താക്കോല്
സ്തബ്ദരായിപ്പോയ എല്ലാവരും ഒരേ ശബ്ദത്തില്‍ ചോദിച്ചു
അപ്പോ എന്തിനാ നീ പൂട്ടു പൊളിച്ചത് ?
അനി: അത് ഞാന്‍ ബസ്റ്റോപ്പിറങ്ങിയപ്പോള്‍ കണ്ട ടോമാ എന്നോട് പറഞ്ഞത് സുനു പൂട്ട് പൊളിക്കാനാവാഞ്ഞ് സഹായവും ചോദിച്ച് മേലോട്ട് പോയിട്ടുണ്ടെന്നും നിങ്ങളൊക്കെ ഉണ്ടായിട്ട് എന്താ കാര്യമെന്നും പിന്നെ ഞാനൊന്നും നോക്കിയില്ല. ഓടി വരുവായിരുന്നു.
പിന്നീട് ആരും ഒന്നും പറഞ്ഞില്ല .. ഒരു നിശബ്ദതയായിരുന്നു .. തമ്മില്‍ തമ്മില്‍ നോക്കി എല്ലാവരും പിരിഞ്ഞുപോയി...

Tuesday, April 27, 2010

ഹര്‍ത്താല്‍ വിവരണം

പ്രപഞ്ചതലത്തില്‍ ഇടത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചൊവ്വയിലൊഴിച്ച് എല്ലായിടത്തും ജീവികളുടെ നിസ്സീമമായ സഹകരണത്താല്‍ വന്‍ വിജയമാണ് എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍...
ഹര്‍ത്താല്‍ ബന്ദായത് കണ്ട് പേടിച്ച കേന്ദ്രത്തിലെ വേന്ദ്രന്‍മാര്‍ അടുത്തദിവസംമുതല്‍ തന്നെ വിലകുറക്കാനുള്ള നടപടിസ്വീകരിക്കുമെന്നറിയുന്നു....
ഗാന്ധി ഉപദേശിച്ച സഹനവും നിരാഹാരവും ജനങ്ങളുടെ മനസ്സില്‍നിന്നും മായാതിരിക്കാനാണ് കഷ്ടപ്പെട്ട് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ആരും മനസിലാക്കുന്നില്ല എന്ന് നേതാവ് പറഞ്ഞു...
എല്ലാവരും തങ്ങളില്‍ കുറ്റം മാത്രമേ കണ്ടെത്തുന്നുള്ളു എന്നും..
ഇടതു പാര്‍ട്ടികളൂടെ കാലഹരണപ്പെട്ട അജണ്ടയായ സോഷ്യലിസം ഭൂമിയില്‍ പുലരുന്നത് ഈ ദിവസം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...
വിമാനം തീവണ്ടി തുടങ്ങിയ ആന്റിസോഷ്യല്‍ സാധനങ്ങള്‍ മാത്രമാണ് സാധാരണ ഒഴിവായി പോവാറുള്ളത് ഇത്തവണ ആ പരാതി പരിഹരിച്ചത് നേതൃത്വത്തിന് നേട്ടമാകും.
ജനങ്ങളുടെ വികാരം മനസ്സില്ലാക്കാതെ പലനാട്ടില്‍ നിന്നു വന്ന എല്ലാ ബൂര്‍ഷ്വാസികളേയും സമരവുമായി സഹകരിപ്പിക്കാന്‍ സാധിച്ചതും..
വീട് വിട്ട് വെളിയില്‍ താമസിക്കുന്നവരെല്ലാം ഹര്‍ത്താലിനനുബന്ധമായ നിരാഹാരസമരത്തില്‍ പങ്കെടുപ്പിച്ചതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്..
ഇങ്ങനെ പൂര്‍ണ്ണമായും നേട്ടങ്ങളുമായി നടന്ന ചുരുക്കം ചില ഹര്‍ത്താലുകളിലൊന്നായി ഇത് ചരിത്രത്തില്‍ പതിയും....
റിപ്പോര്‍ട്ടര്‍ വക:
തങ്ങളേയും പാര്‍ട്ടിയേയും വര്‍ഷങ്ങളായി കഷ്ടപ്പെട്ട് വളര്‍ത്തിയ ജങ്ങളോടുള്ള അപാരമായ നന്ദിപ്രകാശനമായിരിക്കാമിത്....
"തായ് തീര്‍ക്കുവാന്‍ തക്കൊരു നല്ല കൊമ്പ്-
യാതൊന്നില്‍നിന്നോ മഴുവിന്നു കിട്ടി
അശ്ശാഖിയത്തന്നെയതാശുവീണ്ടും
വെട്ടുന്നു കാര്‍ത്തജ്ഞ വിജൃഭിതത്താല്‍"


പിന്‍കുറിപ്പ്:
വിലകുറയാന്‍ വേണ്ടി ഹര്‍ത്താലാചരിക്കുന്നു...
അല്ലാതെ കുറയുന്ന വില പോരാഞ്ഞിട്ടായിരിക്കും.

Thursday, October 15, 2009

സാംസ്കാരിക നായകന്‍

കലികാലത്ത് വിശേഷണത്തിനെതിരായ് ആള്‍ക്കരുണ്ടാവുന്നത് സാധാരണമല്ലേ... സുഗുണന്‍ സകലദുര്‍ഗ്ഗുണങ്ങളുടെ അധിപനാകുന്നതും സുശീലനു നല്ലശീലമൊന്നു മില്ലാത്തതും സുകുമാരന്‍ വിരൂപിയാകുന്നതും സ്വാഭാവികം മാത്രം അപ്പോള്‍ സാസ്കാരികനായകന്‍ എന്നാല്‍ സംസ്കാരം ഇല്ലാത്തവനാണോ എന്ന് മാത്രം ചോദിക്കരുത് ഉത്തരം എനിക്കറിയില്ല... പറഞ്ഞുവരുന്നത് അഴീക്കോട്നിന്ന് വന്ന് സാംസ്കാരിക കേരളത്തെ പ്രബുദ്ധനാക്കിയ നായകനെ പറ്റിയാണ്..ഒരു പ്രായം കഴിഞ്ഞാല്‍ ആള്‍ക്കാര്‍ എന്തോ ആവും എന്ന വാദം ഊട്ടിഉറപ്പിക്കലാണല്ലോ കുറേനാളായി മാഷിന്റെ പദ്ധതി...പണ്ട് പാഠപുസ്തകത്തില്‍ പ്രാസംഗികകല പറഞ്ഞുതന്ന അതേ വിദ്വാനാണിതെന്ന് വിശ്വസിക്കാനാരും ഇത്തിരി ബുദ്ധിമുട്ടും...എല്ലാകാലത്തും വാര്‍ത്തകളിലങ്ങനെ നിറഞ്ഞുനില്‍ക്കണം എന്നുള്ളതുകൊണ്ടോ എന്തോ കുറേകാലം അമേദ്യം എറിഞ്ഞും കൂടിനുള്ളില്‍ കാഷ്ടിച്ചും മതിയാവഞ്ഞാണ് ഇപ്പോള്‍ ശാസ്ത്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ചെറിയകാര്യങ്ങള്‍ പറഞ്ഞാല്‍ വല്യ വാര്‍ത്തയാവത്തത് കൊണ്ട് ചന്ദ്രയാനെത്തന്നെ പിടിച്ചു.മാതൃഭൂമി അതു ഇവിടെ കൊടുത്തിട്ടുണ്ട്. അമേരിക്ക ബോബ് അവിടെ ഇട്ടതാവാം ചിലപ്പോ മാഷെ പ്രകോപിപ്പിച്ചത്.. എന്നാലും പ്രതികരണം ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു സംശയം.... ഒപ്പം കിട്ടിയ അവസരത്തില്‍ ശാസ്ത്രത്തിന് മൊത്തം കൊടുത്തു പണി.. ഇനി ഈ ബൂര്‍ഷ്വാ ശാസ്ത്രത്തെ കെട്ടുകെട്ടിക്കണം എന്നു കൂടി പറഞ്ഞാല്‍ പൂര്‍ണ്ണമായേനേ.. ഒരപേക്ഷയേ ഉള്ളൂ നായകരോട് ആവശ്യത്തിനു നാണക്കേട് കണ്ണൂരുകാര്‍ക്ക് രാഷ്ട്രീയ നായകാരായിട്ട് കൊടുത്തിട്ടുണ്ട് മാഷ് കൂടി അതിനു വേണ്ടി ബുദ്ധിമുട്ടണമെന്നില്ല...(പച്ചയ്ക്ക് പറഞ്ഞാല്‍ നാടിനെ ചീത്തപ്പേര് കേള്‍പ്പിക്കരുത്...