Sunday, July 24, 2011

അനശ്വരനായ പൂട്ട് - ഒരു സംഭവ കഥ..

ചില സംഭവങ്ങള്‍ അങ്ങനെയാണ് നടന്ന് വളരെക്കാലം പിന്നിട്ടാലും ഒരിക്കലും നമുക്കുമറക്കാന്‍ പറ്റാത്തവ.. ചിലവരോടൊത്തുള്ള അനുഭവങ്ങളും അങ്ങനെ തന്നെ ഇതാ ഇവിടെയും നടന്ന ഒരു കഥ ഒരിക്കലും ആരും വിശ്വസിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്ത ഒന്ന് പിന്നീട് എന്റെ ഓര്‍മ്മകളുടെ ചവറ്റുകൊട്ടയില്‍ തള്ളപ്പെടാതിരിക്കാനായി കുറിച്ച് വെക്കുന്നു...
കഥാപാത്രങ്ങളുടെ പേരുമാത്രം അവരുടെ സ്വകാര്യതക്കായി മാറ്റിയിരിക്കുന്നു....

അന്നും സാധാരണപോലെഒരു ദിവസമായിരുന്നു ഓഫീസില്‍നിന്ന് നേരത്തേഎത്തിയവിനു വെറുതെ ടിവിയും ഓണ്‍ ചെയ്തു ജോലിതെണ്ടിക്കൊണ്ട് വീട്ടിലിരിക്കുന്ന
മഹാരധന്‍മാരുമായി പതിവു തര്‍ക്കത്തിലേര്‍പെട്ടുകൊണ്ടിരിക്കുകയായിരുന്നു, എല്ലാവരും എത്താതെ ചീട്ട് കളി തുടങ്ങാന്‍ പറ്റാത്തതുകൊണ്ടുള്ള പതിവു സമയം കൊല്ലല്‍. പെട്ടെന്നാണ് താഴത്തെ റൂമിലെ സുനു വന്നൊരു സഹായമഭ്യര്‍ഥിച്ചത് റൂമിലുള്ള ആരെയും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും അവന് റൂമില്‍ കയറാന്‍ പറ്റുന്നില്ലെന്നും പൂട്ടുപൊളിക്കാന്‍ സഹായിക്കണമെന്നും..
നശീകരണം ജന്മവാസനയായികിട്ടിയ വിനു കേട്ടയുടന്‍ കയ്യില്‍ കിട്ടിയ കല്ലുമായി താഴത്തെ മുറിയിലേക്ക് കുതിച്ചു.
എല്ലാവരും ചേര്‍ന്ന് പൂട്ടിനോടുള്ള അക്രമം മുറുകവെ പെട്ടൊന്നൊരു ശബ്ദം .
നിര്‍ത്ത് നിര്‍ത്ത് നിര്‍ത്ത്...
സുനുവിന്റെ സഹമുറിയന്‍ അനി ആയിരുന്നു അത്.
"ടോമു പറഞ്ഞാ ഞാന്‍ അറിയുന്നത് നിങ്ങള്‍ പൊളിച്ചില്ലല്ലോ നാണക്കേടായിപോകുമായിരുന്നു.. ഒരു മുറിയുടെ പൂട്ട് തകര്‍ക്കാന്‍ പോലും പറ്റില്ല എന്നു വച്ചാല്‍ എങ്ങനെ നാളെ നാലാളുടെ മുഖത്തുനോക്കും, എല്ലാവരും മാറിനില്‍ക്ക് ഇത് ഞാനേറ്റു.."
വിനുവിന്റെ കൈയ്യില്‍നിന്നും കല്ലുവാങ്ങി ഊക്കന്‍ രണ്ടടി
ഇത്രയും അടികൊണ്ട് ഒരു പരുവത്തിലായിരുന്ന പൂട്ട് പരാജയം സമ്മതിച്ച് തുറന്നു..
അനി നെഞ്ചൊക്കെ വിരിച്ച് തകര്‍ത്തപൂട്ടുമായി മുറിയിലേക്ക് കയറി പൂട്ടവിടെ വച്ചു .
സഹതാപത്തോടെ സുനു ആ പൂട്ടെടുത്ത് തിരിച്ചും മറിച്ചും നോക്കി ..
അപ്പോള്‍ അനി ചോദിച്ചു എന്താ ?
സുനു: അല്ല ഇനി ഇത് ഉപയോഗിക്കാന്‍ വല്ല വഴിയും ഉണ്ടോ എന്ന് നോക്കുകയായിരുന്നു..
അനി: എന്നാ ഇതാ താക്കോല്
സ്തബ്ദരായിപ്പോയ എല്ലാവരും ഒരേ ശബ്ദത്തില്‍ ചോദിച്ചു
അപ്പോ എന്തിനാ നീ പൂട്ടു പൊളിച്ചത് ?
അനി: അത് ഞാന്‍ ബസ്റ്റോപ്പിറങ്ങിയപ്പോള്‍ കണ്ട ടോമാ എന്നോട് പറഞ്ഞത് സുനു പൂട്ട് പൊളിക്കാനാവാഞ്ഞ് സഹായവും ചോദിച്ച് മേലോട്ട് പോയിട്ടുണ്ടെന്നും നിങ്ങളൊക്കെ ഉണ്ടായിട്ട് എന്താ കാര്യമെന്നും പിന്നെ ഞാനൊന്നും നോക്കിയില്ല. ഓടി വരുവായിരുന്നു.
പിന്നീട് ആരും ഒന്നും പറഞ്ഞില്ല .. ഒരു നിശബ്ദതയായിരുന്നു .. തമ്മില്‍ തമ്മില്‍ നോക്കി എല്ലാവരും പിരിഞ്ഞുപോയി...