Monday, May 5, 2008

ഭീകരവാദം

എന്താണ് ഇത് ?
നമ്മുടെ സമൂഹത്തിനു ഭീതിജനിപ്പിക്കുന്ന ഭീഷണിയാകുന്ന വാദം മാത്രമാണോ...
എങ്ങനെ ഇതണ്ടാവുന്നു ?
സമൂഹം തന്നെയാണോ ഇതിനുത്തരവാദി ?
എനിക്കു തോനുന്നത് ഭീകരവാദത്തിന്റെ പ്രധാന കാരണങ്ങള്‍
1. ശരിയായ വിദ്യാഭ്യാസത്തിന്റെ കുറവ്
2.സാമൂഹികമായ കെട്ടുറപ്പില്ലായ്മ
3.സാമൂഹികാസമത്വം എന്നിവയാണെന്നാണ്

വിദ്യാഭ്യാസമാണ് ഏറ്റവും പ്രസക്തം
അതില്‍ അക്രമവും വെട്ടിപ്പിടിക്കലിനും പകരം ശാന്തിയും സമാധാനവും നിറയട്ടെ..
ലോകത്തെവിടയോ ആരൊ പറഞ്ഞകാര്യങ്ങള്‍ക്കു പകരം നമ്മുടെ നേതാക്കള്‍ പറഞ്ഞകാര്യങ്ങള്‍ പഠിപ്പിക്കട്ടെ.
നമ്മുടെ സംസ്കാരം പഠിക്കട്ടെ. അതില്‍ വളട്ടെ. എന്നാല്‍ തന്നെ ഒരുവിധം രക്ഷപ്പെട്ടു.
പിന്നെ മതം ഏറ്റവും ചൂടേറിയ വിഷയം. എങ്ങനെ ഇത്ര ചൂടായി അല്ലെങ്കില്‍ ആക്കി ?
മതത്തെ മനസിലാക്കിയവര്‍,പഠിച്ചവര്‍ എല്ലാം മതേതരവാദികളായിരുന്നു.അതില്‍നിന്നും മുതലെടുക്കുന്നവര്‍ കപടമതേതരവാദികളും.എന്റെ അഭിപ്രായത്തില്‍ മതം വ്യക്തിപരമാകണം,കുടുബപരവുമായിക്കോട്ടെ.ഒരു കാരണവശാലും സാമൂഹികതലത്തിലാവരുത്. അത് സാമൂഹികകെട്ടുറപ്പിനെ ബാധിക്കും.ഏതു തരത്തില്‍ സമൂഹത്തിനെ വിഭജിക്കുന്നതും അതിന്ഗുണം ചെയ്യില്ല.ആകെ അതു ഗുണം ചെയ്യുന്നതു വോട്ടു ബാങ്ക് രാട്രീയക്കാരനും മത പൗരോഹിത്യത്തിനും മാത്രമാണ്.ആദ്യം നമ്മള്‍ ചിന്തിക്കുക എന്തിനായിരുന്നു ഇതൊക്കെ മനുഷ്യനെ നന്മയിലേക്കു നയിക്കാന്‍ തന്നെയല്ലെ പിന്നെന്തിനാ വെത്യാസം കാണുന്നത് ?
ആദ്യം നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുക മനുഷ്യനില്‍ വിശ്വസിക്കുക. അല്ലാത്തവനെങ്ങനെ ദൈവത്തില്‍ വിശ്വസിക്കനാകും ? എല്ലാത്തിലും ദൈവത്തിനെ കാണാന്‍ പഠിപ്പിച്ച പാരമ്പര്യമാണ് ഭാരതത്തിനുള്ളത്.
പുരുഷസൂക്തത്തില്‍ പറയുന്നതു പോലെ "സര്‍വാണിരൂപാണി വിചിത്യധീരാ നമാനിക്രൃത്വാഭിവദന്‍യദാസ്തേ"
എല്ലാരൂപങ്ങളിലുമായി അതിനോരോ നാമങ്ങളും കല്പിച്ച് വാഴുന്ന പരം പുരുഷനെ അഹം: വേദാ [ഞാന്‍ അറിയുന്നു]
ഇത്രയും വലിയ തത്വചിന്ത ഇവിടിരിക്കുമ്പോള്‍ നമ്മളെന്തിനു പുറത്തേക്ക് നോക്കണം.
സമസ്തലോകാ സുഖിനോഭവന്തു എന്ന് മറ്റാര്‍ക്കും പ്രാര്‍ത്ഥിക്കാനാകും. ഇതു പഠിച്ചുവരുന്നകുട്ടികളും സത്യ ധര്‍മ്മ ശാന്തി പ്രേമ അഹിംസകളുടെ വിളനിലമായിരിക്കും.
ഇതൊക്കെ ഹൈന്തവ ചിന്താഗതികളല്ലേ ? തീര്‍ച്ചയായും.
ഹൈന്തവധര്‍മ്മം മതമാകുന്നത് വാച്യാര്‍ത്ഥത്തില്‍ മാത്രമാണ്
നിങ്ങള്‍ ശൈവമതം വൈഷ്ണവമതം ക്രൃസ്തുമതം ഇസ്ലാമതം സിഖ്മതം എന്നൊക്കെ പറയുമ്പോള്‍ ഇതിനൊക്കെ പൊതുവായ ചില രീതികള്‍ വരും. പക്ഷേ ഹൈന്തവധര്‍മ്മമാക്കട്ടെ ഇതിനൊക്കെ അതീതമാണ്. അത് ധര്‍മ്മമാണ്. പാലിക്കപ്പെടേണ്ടതാണ്.. ഇന്നാകട്ടെ ധര്‍മ്മത്തിന്റെ ധ അറിയാത്തവനും പറയും ഞാന്‍ ഹിന്തുവാണ്.
മതം എന്നതു വിശ്വാസമാണ് അതിലെ നന്മ ജീവിതത്തില്‍ വരുത്തുമ്പോള്‍ അത് ധര്‍മ്മമായി.അതുകൊണ്ട് ഏതു മതവിശ്വാസിയും മതം ആചരിക്കുമ്പോള്‍ ഹിന്തുവായി.ഇതെല്ലം വ്യക്തി പരമായിരിക്കട്ടെ.
നമ്മുടെ മതേതരം എന്നു പറയപ്പെടുന്ന സര്‍ക്കാര്‍ ചെയ്യേണ്ട അത്യാവശ്യകാര്യം മതം അവര്‍ ചോദിക്കുന്നതു നിര്‍ത്തുകയാണ്. എന്തിനു വേണ്ടി മതം ചോദിക്കണം ? പൗരന്‍ അവന്റെ വ്യക്തിഗത വിശ്വാസങ്ങളുമായി ജീവിക്കട്ടെ എന്തിന് അത് ചോദിച്ച് സമൂഹത്തെ വിഭജിക്കണം ?സര്‍ക്കരിന്റേതിത്ര ഇടുങ്ങിയ ചിന്താഗതിയായാല്‍ മുഴുവനും നശിച്ചു.പിന്നെ പൗരനെ എങ്ങനെ കുറ്റം പറയും ?
ഇതെല്ലാം വിദ്യാഭ്യാസത്തിലെ മാറ്റങ്ങള്‍ മൂലം ശരിയാക്കാന്‍ സാധിക്കും
ഇതുമൂലം പിന്നീട് പറഞ്ഞ ഭീകരവാദത്തിനുള്ള കാരണങ്ങള്‍ ഉന്‍മൂലനം ചെയ്യാന്‍ സാധിക്കും
പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം അസാധ്യം തന്നെ. സവധാനം പറ്റുക തന്നെ ചെയ്യും
ആടിനെ പട്ടിയാക്കാനും മറ്റും ധാരാളം സമയം കാണാറുള്ള നമ്മുടെ മാധ്യമങ്ങളും ഒന്ന് വിചാരിച്ചാല്‍ ഒരുനിമിഷം മാറ്റി വച്ചാല്‍. കുറച്ചാണെങ്കില്‍ അത്രയെങ്കിലും മാറ്റം വരും.ആദ്യം നമുക്ക് മാറാം പിന്നെ സമൂഹത്തെ മാറ്റാം.
എനിക്കൊരേ ഒരു അപേക്ഷയേ ഉള്ളൂ ....
വായിച്ചതെന്തെങ്കിലും ശരിയാണെന്ന് അന്തരാത്മാവുമന്ത്രിക്കുന്നെങ്കില്‍.........
ഇതിലൊരു നന്മയുടെ കണികയെങ്കിലും കണ്ടെങ്കില്‍...................
അതു ജീവിതത്തില്‍ കൊണ്ടുവരിക... മറ്റുള്ളവര്‍ എന്തോ ചെയ്യട്ടെ/പറയട്ടെ .. നിങ്ങള്‍ ചെയ്യുന്നതു/പറയുന്നത് തെറ്റല്ലാതായിരിക്കുക..... പരമാവധി......