നമ്മള്‍ എന്തു ചെയ്താലും അത് ജനങ്ങള്‍ക്ക് വേണ്ടി ആയിരിക്കണം..
സര്‍ക്കാരിനെ കൊണ്ട് പറഞ്ഞ പോലെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനൊരു സംവിധാനം..
നമ്മള്‍ കഷ്ടപെട്ട് ഹര്‍ത്താല് നടത്തുന്നതും അവര്‍ക്ക് വേണ്ടി തന്നെ..
ദിവസങ്ങളോളം പണി എടുത്ത് കഷ്ടപ്പെടുന്ന പൊതുജനത്തിന് വിശ്രമിക്കാനൊരവസരം കൊടുക്കുന്നത് തെറ്റാണോ...
നമ്മുടെ ഒരു പണിയും ഇല്ലാത്ത കുറെ സില്‍ബന്തിക്കള്‍ക്ക് ഒരു പണിയും ആവും... വെറുതെ ഇരുന്നിരുന്ന് അവരും പണി മറന്ന് പോവില്ലേടോ...അങ്ങനെ നമ്മള്‍ മാനം മര്യാദയായി ഇവര്‍ക്ക് പണി കൊടുത്തോണ്ടിരുന്നപ്പോഴാണ് കോടതി എന്ന വിദ്വാന്‍ വന്ന് നമ്മുടെ പ്രധാന പണിയായ ബന്ദ് അങ്ങ് നിരോധിച്ചത് ബന്ദ് നടത്തുന്ന നമ്മളും ജനക്കൂട്ടത്തില്‍ പെടും എന്ന പരിഗണനപോലും ആ വിദ്വാന്‍ തന്നില്ല. നമ്മളങ്ങനെ വെറുതെ വിടുമോ ?
പേരങ്ങ് മാറ്റി ഹര്‍ത്താല്‍ എന്നാക്കി...
ഇന്നത്തെ ഹര്‍ത്താല്‍ ആ വിദ്വാന്റെ ബഞ്ച് തലസ്ഥാന നഗരിയില്‍ വേണം എന്നതിനാണ്..
ഈ ബഞ്ച് ഇവിടെ വളരെ അത്യാവശ്യം വേണ്ട ഒന്നാണ്.. ഇതിലും അത്യാവശ്യമായ ഒന്നും ഇവിടെ ഇല്ല...
ആള് പട്ടിണി കിടന്ന് മരിക്കുന്നതോ വിലക്തിച്ച് കയറുന്നതോ ബസ് ചാര്‍ജ്ജ് കുറക്കാത്തതോ ഒന്നും ഇതിന്റെ അത്രോം വരില്ല......
ഇതിന്റെ പ്രഥാന ആവശ്യം എന്താണെന്ന് വച്ചാല്‍.... ഇപ്പൊ നമ്മുടെ സര്‍ക്കരൊരു ഉത്തരവിട്ടെന്ന് വെക്കുക. അതിന് ഹൈകോടതി വരെ പോയി സ്റ്റേ വാങ്ങി വരുമ്പോഴേക്കും ഉത്തരവ് നടപ്പാക്കി കഴിഞ്ഞിരിക്കും. ഈ ബഞ്ച് ഇവിടെ വന്നാല്‍ സര്‍ക്കാരിന്റെ എല്ലാ ഉത്തരവിനും അതിറങ്ങുന്നതിന് മുമ്പേ നമുക്ക് സ്റ്റേ മേടിക്കാം. അങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാം... അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവനെന്ത് ചെയ്യും എന്നൊന്നും ആരും ചോദിക്കരുത് അവര്‍ പോയി തൊലയട്ടെ. പിന്നെ പത്രമാധ്യമങ്ങള്‍ ഹര്‍ത്താലിന്റെ വിജയശതമാനം നാട്ടുകാരെ അറിയിക്കട്ടെ അവരും പേടിച്ച് പുറത്തിറങ്ങരുത്. അങ്ങനെ ഹര്‍ത്താല്‍ പൂര്‍ണ്ണവിജയമാക്കാന്‍ പറ്റും ഇതിന് ഒന്നോ രണ്ടോ കല്ലേറ് നടത്തിയാല്‍ മതി.. .
ഇത് മറ്റുള്ളവന്റെ ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമല്ലേ എന്ന് ചോദിക്കുന്ന കുലം കുത്തികളെ ആയുധം കൊണ്ട് തന്നെ നേരിടേണ്ടി വരും.....
ഈ ഹര്‍ത്താലങ്ങ് കഴിഞ്ഞാലുടന്‍ കോടതി പേടിച്ച് ബഞ്ച് നമ്മുടെ യൂണിയന്‍ നേതാക്കടെ കയ്യി കൊണ്ട് കൊടുക്കും പിന്നെ യൂണിയന്‍ കാര് നോക്ക് കൂലിയാ എന്താന്ന് വച്ചാ മേടിച്ച് അതങ്ങട് ഇറക്കി വെക്കുകയേ വേണ്ടു .. തലസ്ഥാനത്ത് ബഞ്ചായി എല്ലാം എന്തെളുപ്പം....
പിന്നെ ഇതൊക്കെ ജനവിരുദ്ധം എന്ന് പറയുന്നവരോട് തിരിച്ച് പറയാനുള്ള വായിമൊഴി വഴക്കം നേതാക്കളായിട്ട് പഠിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് ആ പേടി വേണ്ട...
ജനങ്ങള്‍ക്ക് വേണ്ടീ ജനങ്ങളുടെ കലാ(പ)പരുപാടികള്‍ നടക്കുമ്പോള്‍ കുറച്ച് പേര്‍ക്ക് അസൗകര്യം ഉണ്ടാകുന്നതു സ്വാഭാവികം സഹിച്ചാല്‍ മതി ആദ്യമൊക്കെ ഒരസഹിഷ്ണുത തോനും പിന്നെ ശീലമായ് കൊള്ളൂം.........
ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് കാര്യങ്ങള്‍ ചെയുന്നത് അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും എപ്പോഴും
........................നിങ്ങളൂടെ സ്വന്തം പ്രതി(നിധി)
Subscribe to:
Post Comments (Atom)
സ്തംബിപിക്കും സ്തംബിപിക്കും കേരളമാകെ സ്തംഭിക്കും എന്നല്ലേ മുദ്രാവാക്യം..
ReplyDeleteഗാന്ധി എന്താക്കി,മാന്തി പുണ്ണാക്കി എന്നും മുണ്ട് ഒരു മുദ്രാവാക്യം..!