Wednesday, October 14, 2009

സംഭവം !!!..

ഇതൊരു നടന്ന സംഭവമാണ്.. ആര്‍ക്കും യാതൊരു സംശയവും വേണ്ട...
2009 ആഗസ്റ്റ് 22 അന്നായിരുന്നു ആ സംഭവം സൗദി രാജാവിന്റെ മൂന്നാമത്തെ ഭാര്യയേയും വഹിച്ച്കൊണ്ട് എമിറേറ്റ് വീമാനം പറന്നു പൊങ്ങി കടലിനുമുകളിലെത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം പൈലറ്റ് മനസിലാക്കിയത് വിമാനത്തിന്റെ എന്‍ജിന്‍ തകരാറ്... വിമാനമാണേല്‍ പറന്നു പൊങ്ങിയതേ ഉള്ളൂ.. ഇടിച്ചിറക്കിയാല്‍ മുഴുവനും നാശകോശമായത് തന്നെ.. പോരാത്തതിന് ചില്ലറക്കാരാണോ വിമാനത്തില്‍ സൗദിരാജാവിന്റെ പ്രിയപത്നിയല്ലേ.അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ തന്റേയും കുടുംബത്തിന്റേയും കാര്യം ഗോവിന്ദാ... പൈലറ്റ് പരമു സകല ഈശ്വരന്‍മാരേയും വിളിച്ചു.... പെട്ടെന്നാണ് നൂറ് വാട്ട് ബള്‍ബ് തലയില്‍ മിന്നിയത്. വിമാനത്തിന്റെ ഇടത്തേചിറകിലല്ലേ ഇന്ധനം അതുമുഴുവന്‍ കളഞ്ഞാല്‍ എങ്ങനെയെങ്കിലും ഇടിച്ചിറക്കാന്‍നോക്കാം.. പിന്നെ പരമു ഒന്നും നോക്കിയില്ല നിന്നനില്‍പ്പില്‍ വീമാനം 37 അര ഡിഗ്രി ചരിച്ചു ഇടത് വശത്തേക്ക്.. എന്നിട്ട് ഇന്ധനം കളയാനുള്ള ബട്ടണില്‍ അമര്‍ത്തി ഞെക്കി.അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം പരമുവിനു മനസിലായത് ഒരു ഞെക്കില്‍ കുറച്ച് ഇന്ധനം മാത്രമേ പുറത്ത് പോവൂ... സമയമാണേല്‍ വളരേ കുറവും.. പിന്നെ രണ്ടും കല്‍പ്പിച്ച് പരമു ഒരുവിധത്തില്‍ ഞെക്കി ഞെക്കി ഞെക്കി ഞെക്കി ഞെക്കി ... ഇന്ധനമെല്ലാം കടലില്‍ കളഞ്ഞു കടല്‍ തീരത്ത് വിമാനം ഇടിച്ചിറക്കി.. ഇന്ധനം മുഴുവന്‍ തീര്‍ന്നതു കൊണ്ടും ഭാഗ്യം കൊണ്ടും വിമാനം പൊട്ടിത്തെറിച്ചില്ല എല്ലാവരും രക്ഷപെട്ടു നിസ്സര പരിക്കുകളുമായി.... അന്ന് എമിറേറ്റ്സിലേ മുഴുവന്‍ പേര്‍ക്കും സൗദിരാജാവിന്റേ വക കണക്കില്ലാതെ കിട്ടി... പരമു രാജാവായി ജീവിക്കുന്നു .... നമ്മുടെ കഥയുംതീര്‍ന്നു...

കടപ്പാട്: ചാത്തന്‍...
(വിശദവിവരങ്ങള്‍ ചാത്തന്റെ അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയിരിക്കുന്നു)
ക്ഷമിക്കുക....
ആരേലും കമന്റുമ്പോഴും ചാത്തനെ വെളിപ്പെടുത്താതിരിക്കാന്‍ ദയവായി ശ്രദ്ധിക്കുക...(ഇതൊരപേക്ഷയാണ്)
ഒരു ചെറുപ്പക്കാരന്റെ സര്‍ഗ്ഗാത്മക കഴിവിനെ വ്രണപ്പെടുത്താതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക...

3 comments:

 1. ee kazhivine prothsahippikkathe vayya....Kamala Surayyakku shesham aaru enna chodyathinu oru paridhi vare enkilum utharam aayi....Onnum parayan illa..

  BTB, aa vimanam ippozhum Saudi kadappurathu thanne undo??
  Vimanam Padi padi nadakkukayarikkum...alle???

  ReplyDelete
 2. അതിനുള്ള പ്രോത്സാഹനം എന്ന നിലയിലാ ഞാന്‍ ഇതു പോസ്റ്റിയതുതന്നെ ;)
  പിന്നെ ആ വിമാനത്തിന്റെ കാര്യം ദേവേ, കണക്കില്ലാതെ കിട്ടിയ ആരേലും വിചാരിക്കാതെ ഒന്നും നടക്കുമെന്നു തോനുന്നില്ല.
  ഒരു പുതിയ ഭീഷണി ചാത്തന്‍ ഫോണ്‍ വഴി മുഴക്കിയിട്ടുണ്ട് പരമുവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തന്റെ നിരപാധിത്വം തെളിയിക്കുമെന്ന്... കാണാം..
  പിന്നെ ആര്‍ക്കെങ്കിലും ഇതു കഥയാണെന്ന സംശയവും തീരും..

  ReplyDelete
 3. we also have right to know who is chaathan

  ReplyDelete