സംവരണത്തില്‍ ശുഷ്കാന്തി കാണിച്ചില്ലേലും.സ്ത്രീകള്‍ക്ക് മാത്രമായി ട്രെയിന്‍ ഓടിച്ച് സര്‍ക്കാര്‍ ആത്മാര്‍ത്ഥത തെളിയിച്ചിരിക്കുന്നു. സ്ത്രീ സമത്വവാദികളേ ആഹ്ളാദിപ്പിന്‍...മമതയുടെ 'ലേഡീസ് കൂപ്പെ'! എന്നവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു മാതൃഭൂമിയും യാത്രക്കരികളുടെ സന്തോഷത്തില്‍ പങ്ക്ചേര്‍ന്നു....ഇനി എന്നാണാവോ സ്ത്രീകള്‍ക്കുമാത്രം പുറത്തിറങ്ങാന്‍ പറ്റുന്ന ദിവസം വരുന്നത് ? പുരുഷ കേസരികള്‍ ജാഗ്രതൈ.... ഈ സ്ത്രീ എന്ന ജീവി ഭീകരനാണോ ? കാര്‍ട്ടൂണുകളും മറ്റും കാണുമ്പോള്‍ ആര്‍ക്കായാലും ന്യായമായും സംശയമുണരും... ഞാനിതുവരെ ഇടപെട്ടവരില്‍ അങ്ങനെ ഒന്നു വന്നു പെട്ടില്ലേല്‍ കൂടിയും എനിക്കും സംശയം ഇല്ലാതില്ല.. പ്രത്യേകിച്ച് ബിപി(പേടി)കൂടിനടക്കുന്ന ചില പുരുഷകേസരികളെകാണുമ്പോഴെങ്കിലും... ഇത്രയും സ്വാധീന ശക്തിയുള്ള ഇവര്‍ക്കെന്തിനാ സംവരണം ? (Behind_every_successful_man_there_is_)എന്നല്ലേ പണ്ടേ പറയണ കേള്‍ക്കുന്നതു. ഓ ഇനി പിന്നിലായതു കൊണ്ട് മുന്നില്‍ വരാനുള്ള വഴിയാണോ എന്നും അറിയില്ല. ഈ സംവരണമൊക്കെ ഇവരെ അബലകളായി ചിത്രീകരിച്ച് മുന്നേറാനുള്ള പുരുഷ തന്ത്രമായും ചില ഫെമിനിസ്റ്റുകള്‍ വ്യാഖ്യാനിക്കുന്നുണ്ട്. അവരുടെ അഭിപ്രായത്തില്‍ പുരുഷനോടൊപ്പം പൊരുതിനിന്ന് ജയിച്ച് സ്ത്രീ ആണാണെന്ന് അയ്യോ ക്ഷമിക്കണം പെണ്ണാണെന്ന് കാണിച്ച് കൊടുത്തേതീരു....അങ്ങനെ ഒരു സ്ത്രീ സ്വരാജ് വന്നാല്‍ ആണുങ്ങള്‍ക്ക് ഈ നാട്ടില്‍ ജീവിക്കാനെങ്കിലുമുള്ള അവകാശം എങ്കിലും അനുവദിക്കണമെന്ന് എനിക്കൊരു വിനീതമായ അപേക്ഷ ഉണ്ട്....
ഇതേ വരെ ഞാന്‍ കണ്ടതില്‍ വച്ച് സ്ത്രീകളുടെ ഏറ്റവും വലിയ രണ്ട് ശത്രുക്കള്‍ അവനവനും മറ്റു സ്ത്രീകളും തന്നെയാണ്. പ്രതികരിക്കേണ്ട സമയത്തും പ്രതികരിക്കാതെ നിന്നു സഹിക്കുന്ന അവളാണ് മറ്റുള്ളവര്‍ക്ക് വളം വെക്കുന്നത്. പിന്നെ പലപ്പോഴും ബസ്സുകളില്‍ കൈകുഞ്ഞുമായ് അമ്മമാര്‍ വരുമ്പോള്‍ ഒരു സീറ്റ് ഒഴിഞ്ഞു നല്‍കാന്‍ ആണുങ്ങളാണ് മിക്കപ്പോഴും തയ്യാറായിക്കാണുന്നത്.സമൂഹത്തിന്റെ എല്ലാവിധ നിബന്ധനകളും മനസിലാക്കി കൊണ്ട്തന്നെ പറയട്ടെ സ്ത്രീക്ക് അത്യാവശ്യം വേണ്ടത് ആത്മവിശ്വാസമാണ്. താനും പുരുഷനും ഒരേ സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗങ്ങളാണെന്നും. താനൊട്ടും പിന്നിലെല്ലെന്നും എന്ന് സ്ത്രീക്ക് സ്വയം എന്ന് തോനുന്നുവോ അന്ന് എല്ലാം ശുഭമാവുമെന്ന് പ്രതീക്ഷിക്കാം... ഇന്ന് അശുഭമായതൊന്നും ഇല്ലെങ്കിലും.... ഒരു സ്ത്രീയെ മനസിലാക്കാന്‍ ദൈവത്തിനും പോലും ബുദ്ധിമുട്ടാണെന്നല്ലേ... അപ്പോള്‍ ഈവിഷയത്തിലേക്കെത്തിനോക്കിയ നമ്മള്‍ "മണ്ടന്‍" മാര്‍.....
Subscribe to:
Post Comments (Atom)
No comments:
Post a Comment