Monday, May 5, 2008

ഭീകരവാദം

എന്താണ് ഇത് ?
നമ്മുടെ സമൂഹത്തിനു ഭീതിജനിപ്പിക്കുന്ന ഭീഷണിയാകുന്ന വാദം മാത്രമാണോ...
എങ്ങനെ ഇതണ്ടാവുന്നു ?
സമൂഹം തന്നെയാണോ ഇതിനുത്തരവാദി ?
എനിക്കു തോനുന്നത് ഭീകരവാദത്തിന്റെ പ്രധാന കാരണങ്ങള്‍
1. ശരിയായ വിദ്യാഭ്യാസത്തിന്റെ കുറവ്
2.സാമൂഹികമായ കെട്ടുറപ്പില്ലായ്മ
3.സാമൂഹികാസമത്വം എന്നിവയാണെന്നാണ്

വിദ്യാഭ്യാസമാണ് ഏറ്റവും പ്രസക്തം
അതില്‍ അക്രമവും വെട്ടിപ്പിടിക്കലിനും പകരം ശാന്തിയും സമാധാനവും നിറയട്ടെ..
ലോകത്തെവിടയോ ആരൊ പറഞ്ഞകാര്യങ്ങള്‍ക്കു പകരം നമ്മുടെ നേതാക്കള്‍ പറഞ്ഞകാര്യങ്ങള്‍ പഠിപ്പിക്കട്ടെ.
നമ്മുടെ സംസ്കാരം പഠിക്കട്ടെ. അതില്‍ വളട്ടെ. എന്നാല്‍ തന്നെ ഒരുവിധം രക്ഷപ്പെട്ടു.
പിന്നെ മതം ഏറ്റവും ചൂടേറിയ വിഷയം. എങ്ങനെ ഇത്ര ചൂടായി അല്ലെങ്കില്‍ ആക്കി ?
മതത്തെ മനസിലാക്കിയവര്‍,പഠിച്ചവര്‍ എല്ലാം മതേതരവാദികളായിരുന്നു.അതില്‍നിന്നും മുതലെടുക്കുന്നവര്‍ കപടമതേതരവാദികളും.എന്റെ അഭിപ്രായത്തില്‍ മതം വ്യക്തിപരമാകണം,കുടുബപരവുമായിക്കോട്ടെ.ഒരു കാരണവശാലും സാമൂഹികതലത്തിലാവരുത്. അത് സാമൂഹികകെട്ടുറപ്പിനെ ബാധിക്കും.ഏതു തരത്തില്‍ സമൂഹത്തിനെ വിഭജിക്കുന്നതും അതിന്ഗുണം ചെയ്യില്ല.ആകെ അതു ഗുണം ചെയ്യുന്നതു വോട്ടു ബാങ്ക് രാട്രീയക്കാരനും മത പൗരോഹിത്യത്തിനും മാത്രമാണ്.ആദ്യം നമ്മള്‍ ചിന്തിക്കുക എന്തിനായിരുന്നു ഇതൊക്കെ മനുഷ്യനെ നന്മയിലേക്കു നയിക്കാന്‍ തന്നെയല്ലെ പിന്നെന്തിനാ വെത്യാസം കാണുന്നത് ?
ആദ്യം നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുക മനുഷ്യനില്‍ വിശ്വസിക്കുക. അല്ലാത്തവനെങ്ങനെ ദൈവത്തില്‍ വിശ്വസിക്കനാകും ? എല്ലാത്തിലും ദൈവത്തിനെ കാണാന്‍ പഠിപ്പിച്ച പാരമ്പര്യമാണ് ഭാരതത്തിനുള്ളത്.
പുരുഷസൂക്തത്തില്‍ പറയുന്നതു പോലെ "സര്‍വാണിരൂപാണി വിചിത്യധീരാ നമാനിക്രൃത്വാഭിവദന്‍യദാസ്തേ"
എല്ലാരൂപങ്ങളിലുമായി അതിനോരോ നാമങ്ങളും കല്പിച്ച് വാഴുന്ന പരം പുരുഷനെ അഹം: വേദാ [ഞാന്‍ അറിയുന്നു]
ഇത്രയും വലിയ തത്വചിന്ത ഇവിടിരിക്കുമ്പോള്‍ നമ്മളെന്തിനു പുറത്തേക്ക് നോക്കണം.
സമസ്തലോകാ സുഖിനോഭവന്തു എന്ന് മറ്റാര്‍ക്കും പ്രാര്‍ത്ഥിക്കാനാകും. ഇതു പഠിച്ചുവരുന്നകുട്ടികളും സത്യ ധര്‍മ്മ ശാന്തി പ്രേമ അഹിംസകളുടെ വിളനിലമായിരിക്കും.
ഇതൊക്കെ ഹൈന്തവ ചിന്താഗതികളല്ലേ ? തീര്‍ച്ചയായും.
ഹൈന്തവധര്‍മ്മം മതമാകുന്നത് വാച്യാര്‍ത്ഥത്തില്‍ മാത്രമാണ്
നിങ്ങള്‍ ശൈവമതം വൈഷ്ണവമതം ക്രൃസ്തുമതം ഇസ്ലാമതം സിഖ്മതം എന്നൊക്കെ പറയുമ്പോള്‍ ഇതിനൊക്കെ പൊതുവായ ചില രീതികള്‍ വരും. പക്ഷേ ഹൈന്തവധര്‍മ്മമാക്കട്ടെ ഇതിനൊക്കെ അതീതമാണ്. അത് ധര്‍മ്മമാണ്. പാലിക്കപ്പെടേണ്ടതാണ്.. ഇന്നാകട്ടെ ധര്‍മ്മത്തിന്റെ ധ അറിയാത്തവനും പറയും ഞാന്‍ ഹിന്തുവാണ്.
മതം എന്നതു വിശ്വാസമാണ് അതിലെ നന്മ ജീവിതത്തില്‍ വരുത്തുമ്പോള്‍ അത് ധര്‍മ്മമായി.അതുകൊണ്ട് ഏതു മതവിശ്വാസിയും മതം ആചരിക്കുമ്പോള്‍ ഹിന്തുവായി.ഇതെല്ലം വ്യക്തി പരമായിരിക്കട്ടെ.
നമ്മുടെ മതേതരം എന്നു പറയപ്പെടുന്ന സര്‍ക്കാര്‍ ചെയ്യേണ്ട അത്യാവശ്യകാര്യം മതം അവര്‍ ചോദിക്കുന്നതു നിര്‍ത്തുകയാണ്. എന്തിനു വേണ്ടി മതം ചോദിക്കണം ? പൗരന്‍ അവന്റെ വ്യക്തിഗത വിശ്വാസങ്ങളുമായി ജീവിക്കട്ടെ എന്തിന് അത് ചോദിച്ച് സമൂഹത്തെ വിഭജിക്കണം ?സര്‍ക്കരിന്റേതിത്ര ഇടുങ്ങിയ ചിന്താഗതിയായാല്‍ മുഴുവനും നശിച്ചു.പിന്നെ പൗരനെ എങ്ങനെ കുറ്റം പറയും ?
ഇതെല്ലാം വിദ്യാഭ്യാസത്തിലെ മാറ്റങ്ങള്‍ മൂലം ശരിയാക്കാന്‍ സാധിക്കും
ഇതുമൂലം പിന്നീട് പറഞ്ഞ ഭീകരവാദത്തിനുള്ള കാരണങ്ങള്‍ ഉന്‍മൂലനം ചെയ്യാന്‍ സാധിക്കും
പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം അസാധ്യം തന്നെ. സവധാനം പറ്റുക തന്നെ ചെയ്യും
ആടിനെ പട്ടിയാക്കാനും മറ്റും ധാരാളം സമയം കാണാറുള്ള നമ്മുടെ മാധ്യമങ്ങളും ഒന്ന് വിചാരിച്ചാല്‍ ഒരുനിമിഷം മാറ്റി വച്ചാല്‍. കുറച്ചാണെങ്കില്‍ അത്രയെങ്കിലും മാറ്റം വരും.ആദ്യം നമുക്ക് മാറാം പിന്നെ സമൂഹത്തെ മാറ്റാം.
എനിക്കൊരേ ഒരു അപേക്ഷയേ ഉള്ളൂ ....
വായിച്ചതെന്തെങ്കിലും ശരിയാണെന്ന് അന്തരാത്മാവുമന്ത്രിക്കുന്നെങ്കില്‍.........
ഇതിലൊരു നന്മയുടെ കണികയെങ്കിലും കണ്ടെങ്കില്‍...................
അതു ജീവിതത്തില്‍ കൊണ്ടുവരിക... മറ്റുള്ളവര്‍ എന്തോ ചെയ്യട്ടെ/പറയട്ടെ .. നിങ്ങള്‍ ചെയ്യുന്നതു/പറയുന്നത് തെറ്റല്ലാതായിരിക്കുക..... പരമാവധി......

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. പ്രിയ ദാസാ..മതങ്ങളുടെ സ്വാധീനത്തെ അങ്ങ് വളരെ കുറച്ചു കാണുന്നു എന്ന് തോന്നുന്നു...താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ തീവ്രവാദത്തിലേക്ക് ഒരുവനെ നയിക്കുനതില്‍ പങ്കു വഹിക്കുന്നു എങ്കിലും,വാസ്തവത്തില്‍ മതം ആണ് അതിന്തെ പ്രത്യയശാസ്ത്രം..ഏതെങ്കിലും ഒരു മതത്തെ അല്ല ഞാന്‍ ഉന്നം വയ്ക്കുനത് ചെയ്യുനത്..!!

    കാരണങ്ങള്‍ പലതാണ് എങ്കിലും religious ideology ആണ് തീവ്രവാദത്തെ / ഭീകരവാദത്തെ drive ചെയ്യുനത് എന്ന് അങ്ങ് എന്തുകൊണ്ട് മറന്നു പോകുന്നു .

    ReplyDelete
  3. ജയകൃഷ്ണാ ഞാന്‍ മതത്തിന്റെ പങ്ക് വിസ്മരിച്ചതൊന്നുമല്ല.
    ഒരു സ്വര്‍ണ്ണ പാത്രം ഒരാളുടെ കയ്യില്‍ കറപിടിച്ചിരിക്കണ കണ്ടിട്ട് സ്വര്‍ണ്ണം കൊള്ളില്ലാ എന്ന് പറയാന്‍ പറ്റുമോടൊ?
    അതു പോലെയാണ്, മതം എന്നത് തനി തങ്കം തന്നെയാ അതിലോരോരാളായി വന്ന് ചെമ്പ് ചേര്‍തെന്നെ ഉള്ളൂ...
    പിന്നെ ഇന്നത്തെ സാമൂഹ്യസ്ഥിതിയില്‍ ഞാന്‍ പറഞ്ഞല്ലോ അത് വ്യക്തി പരമാക്കണം..
    അത് തന്നെ വേണ്ടീ വന്നതിനു കാരണം ഈ ചേര്‍ത്ത ചെമ്പ് കളയാനുള്ള സമയത്തിന് വേണ്ടിയാണ്.
    തനി തങ്കസ്വരൂപത്തില്‍ അത് സാമൂഹികമായ് തന്നെ കൊണ്ട് വരാവുന്നതാണ്..
    പിന്നെ നിങ്ങളുടെ പ്രത്യയശാസ്ത്രം.
    അറിയുന്ന ഓരോകാര്യങ്ങളും നിങ്ങള്‍ ഉള്‍കൊള്ളുന്നത് നിങ്ങളെ അനുസരിച്ചാണ്
    ഏത് ചീത്തയിലും നല്ല ത് കാണുന്നവന്‍ മഹാന്‍ കാരണം അവനുള്ളിലുള്ള നന്മ പ്രതിഫലിക്കുകയാണവിടെ....
    ഏത് നല്ലതിലും ചീത്ത കാണുന്നവനെ ഞാന്‍ എന്ത് വിളിക്കാന്നാ ?
    അതു അവന്റെ വീക്ഷണ കോണ്‍ എന്ന് കരുതുക മാത്രം......

    ReplyDelete
  4. ദാസാ മതെന്തിനെയും പോലെ മതത്തിലും (എല്ലാ മതത്തിലും) ഉണ്ട്..അതില്‍ നല്ല വശത്തെ സ്വീകരിക്കുകയും ചീത്ത വശത്തെ തിരസ്കരിക്കരിക്കുകയും ചെയ്യുക ആയിരിനെന്കില്‍ യാതൊരു വിധ പ്രശ്നവും ഇല്ല.. പക്ഷെ ഈ സത്യം അംഗീകരിക്കാന്‍ പല മതവാദികളും മടിക്കുന്നു..തങ്ങളുടെ മതം ആണ് ശരി, അത് മാത്രം ആണ് ശരി ,അതൊരിക്കലും തെറ്റില്ല, അതാണ്‌ അത് മാത്രം ആണ് പരമ സത്യം,മറ്റൊരു കാലഘട്ടത്തില്‍,മതൊരു സാമൂഹിക അവസ്ഥയില്‍ എഴുതിയ മത ഗ്രന്ഥങ്ങള്‍ ഞങ്ങള്‍ യുക്തിപരമായി പരിശോധിച്ച് നല്ല വശങ്ങള്‍ മാത്രം ഇടുക്കക അല്ല ഞങ്ങള്‍ ചെയ്യുനത്,അതിനെ പദ്ദാനുപദമായി പാലിച്ച് ഞങ്ങള്ക്ക് സ്വര്‍ഗത്തില്‍ ചെല്ലണം..മതങ്ങള്‍ മനുഷ്യര്‍ക്ക്‌ വേണ്ടി ആണോ,അതോ മനുഷ്യന്‍ മതങ്ങള്‍ക്ക് വേണ്ടി ആണോ എന്നതാണ് ഇവിടത്തെ കാതലായ ചോദ്യം...

    My point is a religious fundamentalist (മൗലികവാദി ) can only be an extremist..

    പിന്നെ മതത്തെ സാമൂഹിക തലത്തില്‍ നിന്നും ഒഴിവാകണം എന്നതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു...പക്ഷെ മതമില്ലാത്ത ജീവന്‍ എണ്ണ ഒരു പാടപുസ്തകതിന്തേ പേരില്‍ ഉന്മാദനൃത്തം ചവിട്ടിയവര്‍ അല്ലെ നമ്മുടെ രാഷ്ട്രീയക്കാരും ,മതവാദികളും ..എന്തെല്ലാം കുറവുകളുണ്ടെങ്കിലും, മഹാരഥന്മാര്‍ പാകിയുറപ്പിച്ച നവോത്ഥാന ചേതനയിലാണ് കേരളീയ സമൂഹത്തിന്റെ ദിനരാത്രങ്ങള്‍ ഉദിച്ചുയരുന്നതെന്ന സത്യം തല്ലിക്കെടുത്താന്‍, തെരുവു ഗുണ്ടകളുടെ കൈകളിലെ വേലിപ്പത്തല്‍ മതിയാവില്ല...
    താങ്കള്‍ പറഞ്ഞ പോലെ മതേതരത്വം എന്നാല്‍ മത പ്രീണനം അല്ല,മതത്തെ സാമൂഹിക,രാഷ്ട്രിയ തലത്തില്‍ നിന്നും ഒഴിവാക്കുക എന്നതാണ്..(religion not interfering with state policies & state/politicians not interfering with religion unlike we see in sabarimala which is ruled by politicians).

    ReplyDelete
  5. My point is a religious fundamentalist (മൗലികവാദി ) can only be an extremist..
    ഇതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കാന്‍ എനിക്ക് പറ്റുന്നില്ലല്ലോ.....
    ഞാന്‍ മനസ്സിലാക്കിയിടത്തോളം മൗലികവാദിആവുമ്പോഴേക്കും അവന്‍ മതത്തെ മുഴുവന്‍ മനസ്സിലാക്കിയിരിക്കണം (ദയവായി ഇന്നത്തെ ആട്ടിന്‍ തോലിട്ട ചെന്നായകളോട് താരതമ്യം ചെയ്യല്ലേ)
    അതുകൊണ്ട് തന്നെ അവന്‍ ഏതറ്റം ചെന്നാലും സമൂഹത്തിന് ഗുണമേ വരൂ...
    "നവോത്ഥാന ചേതനയിലാണ് കേരളീയ സമൂഹത്തിന്റെ ദിനരാത്രങ്ങള്‍ ഉദിച്ചുയരുന്നതെന്ന സത്യം തല്ലിക്കെടുത്താന്‍, തെരുവു ഗുണ്ടകളുടെ കൈകളിലെ വേലിപ്പത്തല്‍ മതിയാവില്ല.."
    ഞാനും ഇത് പ്രതീക്ഷിക്കുന്നു പക്ഷേ ഓരോന്ന് കാണുമ്പോള്‍ ... എന്താ ചെയ്യാ എന്നാലോചിചിരിക്കേണ്ട അവസ്ഥയില്‍ എത്തുകയാണ്......
    നമുക്ക് സ്വപ്നം കാണാം...
    ആയിരം ആയിരം ഇതളുള്ള വര്‍ണ്ണശബളമായ സ്വപ്നങ്ങള്‍.......
    അത് പ്രാവര്‍ത്തികമാക്കാന്‍ ആവുംവിധം ശ്രമിക്കുകയും ആവാം ..

    ReplyDelete