Tuesday, April 27, 2010

ഹര്‍ത്താല്‍ വിവരണം

പ്രപഞ്ചതലത്തില്‍ ഇടത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചൊവ്വയിലൊഴിച്ച് എല്ലായിടത്തും ജീവികളുടെ നിസ്സീമമായ സഹകരണത്താല്‍ വന്‍ വിജയമാണ് എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍...
ഹര്‍ത്താല്‍ ബന്ദായത് കണ്ട് പേടിച്ച കേന്ദ്രത്തിലെ വേന്ദ്രന്‍മാര്‍ അടുത്തദിവസംമുതല്‍ തന്നെ വിലകുറക്കാനുള്ള നടപടിസ്വീകരിക്കുമെന്നറിയുന്നു....
ഗാന്ധി ഉപദേശിച്ച സഹനവും നിരാഹാരവും ജനങ്ങളുടെ മനസ്സില്‍നിന്നും മായാതിരിക്കാനാണ് കഷ്ടപ്പെട്ട് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ആരും മനസിലാക്കുന്നില്ല എന്ന് നേതാവ് പറഞ്ഞു...
എല്ലാവരും തങ്ങളില്‍ കുറ്റം മാത്രമേ കണ്ടെത്തുന്നുള്ളു എന്നും..
ഇടതു പാര്‍ട്ടികളൂടെ കാലഹരണപ്പെട്ട അജണ്ടയായ സോഷ്യലിസം ഭൂമിയില്‍ പുലരുന്നത് ഈ ദിവസം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...
വിമാനം തീവണ്ടി തുടങ്ങിയ ആന്റിസോഷ്യല്‍ സാധനങ്ങള്‍ മാത്രമാണ് സാധാരണ ഒഴിവായി പോവാറുള്ളത് ഇത്തവണ ആ പരാതി പരിഹരിച്ചത് നേതൃത്വത്തിന് നേട്ടമാകും.
ജനങ്ങളുടെ വികാരം മനസ്സില്ലാക്കാതെ പലനാട്ടില്‍ നിന്നു വന്ന എല്ലാ ബൂര്‍ഷ്വാസികളേയും സമരവുമായി സഹകരിപ്പിക്കാന്‍ സാധിച്ചതും..
വീട് വിട്ട് വെളിയില്‍ താമസിക്കുന്നവരെല്ലാം ഹര്‍ത്താലിനനുബന്ധമായ നിരാഹാരസമരത്തില്‍ പങ്കെടുപ്പിച്ചതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്..
ഇങ്ങനെ പൂര്‍ണ്ണമായും നേട്ടങ്ങളുമായി നടന്ന ചുരുക്കം ചില ഹര്‍ത്താലുകളിലൊന്നായി ഇത് ചരിത്രത്തില്‍ പതിയും....
റിപ്പോര്‍ട്ടര്‍ വക:
തങ്ങളേയും പാര്‍ട്ടിയേയും വര്‍ഷങ്ങളായി കഷ്ടപ്പെട്ട് വളര്‍ത്തിയ ജങ്ങളോടുള്ള അപാരമായ നന്ദിപ്രകാശനമായിരിക്കാമിത്....
"തായ് തീര്‍ക്കുവാന്‍ തക്കൊരു നല്ല കൊമ്പ്-
യാതൊന്നില്‍നിന്നോ മഴുവിന്നു കിട്ടി
അശ്ശാഖിയത്തന്നെയതാശുവീണ്ടും
വെട്ടുന്നു കാര്‍ത്തജ്ഞ വിജൃഭിതത്താല്‍"


പിന്‍കുറിപ്പ്:
വിലകുറയാന്‍ വേണ്ടി ഹര്‍ത്താലാചരിക്കുന്നു...
അല്ലാതെ കുറയുന്ന വില പോരാഞ്ഞിട്ടായിരിക്കും.

1 comment:

  1. വെറുതെ ആണോ പ്രഭുധരായ യുവാക്കള്‍ എല്ലാം സംസ്ഥാനം തന്നെ വിട്ടു പോകുന്നത്..ജനങ്ങളെ ബന്ദികള്‍ ആകുന്ന ഈ ജന വിരുദ്ധ സമര മുരക്കെതിരെ ഒരു വമ്പിച്ച ജന മുന്നേറ്റം അനിവാര്യമായി മാറി ഇരിക്കുന്നു..

    ReplyDelete