ഫാസിസം എന്താണെന്ന് ചിന്തിച്ച് എത്തിയത് ഹര്‍ത്താലിലായിരുന്നു. വിമാനത്തിനേയും ബാങ്കിനേയും ഒഴിവാക്കി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് ഫാസിസമല്ലേ ?
ഒരു ജനാധിപത്യപരമായ ഹര്‍ത്താലാഹ്വാനം ഇങ്ങനെയാവണ്ടേ
"ബഹുമാനപ്പെട്ട ജനാധിപത്യവിശ്വാസികളെ -----ഈ നടപടിയില്‍ പ്രധിഷേധിക്കാന്‍ ഞങ്ങള്‍ നാളെ ഹര്‍ത്താലാഹ്വാനം ചെയ്യുന്നു. നിങ്ങളെല്ലാവരും നാളെ പ്രധിഷേധസൂചകമായി വീടുകളില്‍ തന്നെ ഇരിക്കാനഭ്യര്‍ത്ഥിക്കുന്നു. ഇതിനോട് യോജിപ്പില്ലാത്തവര്‍ക്ക് നാളെ അവരവരുടെ ജോലികള്‍ ചെയ്യുന്നതിനോ വാഹനം ഇറക്കുന്നതിനോ യാതൊരു തടസ്സമുണ്ടാവില്ല "
ഇങ്ങനെ ആരെങ്കിലും ആഹ്വാനം ചെയ്താല്‍ അത് വലിയൊരു തമാശയാവുകയേ ഉള്ളൂ എല്ലാവരും ജോലിക്ക് പോകുകയും ചെയ്യും.
അപ്പോള്‍ ബലപ്രയോഗം വേണം ഭീഷണി വേണം എന്നാലെ ഹര്‍ത്താല്‍ പോലും നടക്കൂ കണ്‍മുന്നിലുള്ള ഫാസിസവും അസഹിസ്ണുതയും അല്ലേ ഇത് ?
ഒരു ന്യൂന പക്ഷം ആളുകള്‍ തീരുമാനിക്കുന്നു ഒരു ഭഹുഭൂരിപക്ഷവും പുറത്തിറങ്ങണ്ട എന്ന് പേരോ ജനാധിപത്യ സമരമാര്‍ഗ്ഗം.
പത്മനാഭ ക്ഷേത്രത്തിലും ശബരിമലയിലും വരെ ഫാസിസ്റ്റ് സ്ഫുരണങ്ങള്‍ കാണാം
സ്ത്രീകള്‍ കയറുന്നത് പ്രശ്നം, ചൂരിദാറിട്ടാല്‍ പ്രശ്നം, ആണുങ്ങള്‍ പാന്റിട്ടാലും ഷര്‍ട്ടിട്ടാലും പ്രശ്നം. വിശ്വാസമിളക്കാന്‍ പറ്റാത്തതാണെന്നും പറഞ്ഞ് ഇതിനെ ന്യായീകരിക്കുന്നവര്‍ ഓര്‍ക്കുക പണ്ടേ വിശ്വാസങ്ങള്‍ ഇളക്കാതെ വച്ചിരുന്നേല്‍ ഇന്ന് ഈ പറയുന്ന ഭൂരിപക്ഷത്തിനും അമ്പല പരിസരത്തേ സ്ഥാനം കാണില്ലായിരുന്നു.
മൊത്തം ഫാസിസ്റ്റായി മാറുന്നത് കൊണ്ടാവും കോടതിയും വെറുതെയിരുന്നില്ല ദേശാഭിമാനം തിയേറ്ററുകളിലൂടെ ജ്വലിപ്പിക്കാന്‍ തീരുമാനിച്ചു. ഇങ്ങനെയാണെങ്കില്‍ തിരഞ്ഞെടുത്ത് സര്‍ക്കാരിനെ ഉണ്ടാക്കൂന്ന ചിലവ് എന്തിനാണാവോ.
ജനാധിപത്യത്തിലും ദേശീയതയിലും അടിയുറച്ച് വിശ്വസിക്കുന്ന കോടതി ജഡ്ജി നിയമനം ഇപ്പോഴും കൊളീജിയം ആണെന്നെതാണ് മറ്റൊരു ഹൈലൈറ്റ്.
എല്ലാവരും ജനാധിപത്യവാദികളാണ് സ്വന്തം കാര്യത്തില്‍ ഫാസിസ്റ്റും
No comments:
Post a Comment