സോഷ്യലിസം വളരേ കേട്ടു പരിചയം ഉള്ള വാക്കാണ് പക്ഷേ അതു നമ്മുടെ വിപ്ലവപാര്‍ട്ടിയും ആയി ചേര്‍ത്താണ് മിക്കവാറും കേള്‍ക്കാറുള്ളത് . അതെന്താ അതവരുടെ തറവാട്ടു സ്വത്താണോ ?
നമ്മുടെ തന്നെ പൂര്‍വികര്‍ മനസിലാക്കുകയും പ്രവൃത്തിപഥത്തിലെത്തിക്കാന്‍ സ്രമിക്കുകയും ചെയ്ത സോഷ്യലിസത്തെ പറ്റി മനസിലാക്കാന്‍ പറ്റാത്തവരാണോ അങ്ങെവിടയോ മാര്‍ക്സ് സ്വപ്നംകണ്ട സോഷ്യലിസം നടപ്പിലാക്കാന്‍ പോണത് ? ദൈവത്തിനറിയാം... ഓ അവര്‍ അതിലും വിശ്വസിക്കുന്നില്ലല്ലോ(ആവശ്യമില്ലാത്തപ്പോള്‍). എന്തായാലും ഇപ്പോഴത്തെ കമ്യൂണിസ്റ്റ് നേതാക്കളെ കാണുമ്പോള്‍ ഈ ചോദ്യം കൂടുതല്‍ ശക്തമാകുന്നു ? ഇവരാണോ ഇവിടെ സോഷ്യലിസം കൊണ്ടുവരാന്‍ പോകുന്നത് ? എങ്കില്‍ ആ സോഷ്യലിസം എങ്ങനെ ആണെന്നു കാണാന്‍ എല്ലാര്‍ക്കും കൊതി ഉണ്ടാകും.. ശ്രീ നാരായണഗുരുവിന്റെ സ്വന്തം എസ് എന്‍ ഡി പി യുടെ ഇന്നത്തെ അവസ്ഥ തന്നെയാണ് വിപ്ലവപാര്‍ട്ടിക്കും. അന്ന് എന്തൊക്കെ പാടില്ല എന്ന് പറഞോ അതൊക്കെ നിര്‍ലോഭം ചെയ്യണുണ്ട് നമ്മുടെ നേതാക്കള്‍ .(നമ്മുടെ എന്ന് പറയാന്‍ പോലും പറ്റില്ല.. നമ്മളാലല്ലൊ അവര്‍ നേതാക്കളായത്, സ്വയം അങ്ങുനിശ്ചയിച്ചതാണല്ലോ) നമ്മുടെ സ്വന്തം എന്നു പറയാവുന്ന രാമനും ക്രിഷ്ണനും പറയാത്ത എന്തു സോഷ്യലിസാമാണ് മാര്‍ക്സ് പറഞ്ഞത് ?
രാമരാജ്യത്തെക്കാളുമോ വസുദൈവകകുടുമ്പത്തെക്കാളുമോ വലിയ സോഷ്യലിസ്റ്റ് ചിന്താഗതി വേറെ എവിടെയെങ്കിലും കേള്‍ക്കാന്‍ പറ്റുമോ. പിന്നെ ഹൈന്തവ ചിന്താഗതി, അത് മുഴുവന്‍ സോഷ്യലിസം മാത്രമാണ് അല്ലെങ്കില്‍ അവര്‍ക്കു “ ലോകാ സമസ്ഥാ സുഖിനോ ഭവന്തു “ എന്നു പ്രാര്‍ത്ഥിക്കാന്‍ പറ്റില്ലായിരുന്നു. ലോകത്തിലെ മുഴുവന്‍ നന്മയും അതില്‍ തിന്മയൊട്ടും വരാതെ സ്വാശീകരിക്കാന്‍ അവര്‍ക്കു പറ്റുന്നുണ്ടായിരുന്നു.മറ്റേതു മതം എടുത്താലും ഇതു നമുക്കു മനസിലാകും.നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണം എന്നു പറഞ്ഞ യേശുദേവനാട്ടെ, എല്ലാവരേയും സ്നേഹിക്കാന്‍ പഠിപ്പിച്ച പ്രവാചകന്മാരാട്ടെ ഈ തത്വം വിളിച്ചുപറയുന്നു. പക്ഷേ ഇന്നു നമ്മുടെ നാട്ടില്‍ ഇതാ ഇപ്പൊ സോഷ്യലിസം കൊണ്ടുവന്നു കളയും എന്നു പാറയുന്നവരാകട്ടെ മറ്റുള്ളവര്‍ക്കു മാതൃകയാവുന്നത് പോട്ടെ സ്വയം കലഹിക്കാതിരുന്നാലെങ്കിലും മതിയായിരുന്നു. എന്തു ചെയ്യാന്‍ നമ്മുടെ വിധി. അല്ലാതെന്തുപറയാന്‍.
ഏറ്റവും വലിയ അത്ഭുതം ഇതൊന്നും അല്ല ഇങ്ങനെ ഉള്ളവരെയും താങ്ങി നടക്കാനും സാസ്കാരിക കേരളത്തില്‍ ധാരാളം ആളുണ്ട് എന്നത് തന്നെ. ഇതാണോ സാക്ഷര കേരളം ? ഈ നേതാക്കള്‍ കൊണ്ടുവരുന്ന സോഷ്യലിസം കുറച്ചുകാലമായി പത്രമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുവരുന്നു. അത് കോടികളുടെ കണക്കില്‍ പോലും നില്‍ക്കുന്നില്ലല്ലോ.. അപ്പോള്‍ എന്താ ചെയ്യുക ? എന്തുപറയാനാ ഉണരുക എന്‍ പ്രിയനാടേ... എന്നല്ലാതെ .