നമ്മുടെരാജ്യം മതേതരമാണോ ?
ഈ മതേതരക്കാർ എത്രപേർ എകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്നുണ്ട് ?
മതേതരം എന്നാൽ മതത്തിനു തോനുന്നതല്ലാം ചെയ്യാൻ സ്വാതന്ത്രം കൊടുക്കലാണോ അതോ മതങ്ങൾക്കും മേലെയായി മനുഷ്യനെ കാണാൻ പഠിപ്പിക്കലോ ?
ഒരുമതത്തിൽ വിശ്വസിക്കാൻ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങൾ വിശ്വസിക്കുന്ന മതം മറ്റുള്ളതിനേക്കാൾ മികച്ചതാണെന്നു (മണ്ടത്തരമാണെങ്കിലും) സ്വയം വിശ്വസിക്കുക എന്നതാണ്.
ഇല്ലെങ്കിൽ നാളെ മികച്ചമതത്തിലേക്ക് പോകേണ്ടിവരും.
ഇതാണ് സമാധാനത്തിന്റെ ബിബംങ്ങൾ നൽകുന്ന ആദ്യത്തെ വെറുപ്പിന്റെ വിത്ത്.
കാശോ മറ്റെന്തുമോ മികച്ചത് സ്വന്തമായി മാത്രംവേണം എന്ന സ്വാർത്ഥബുദ്ധിയുള്ള ആൾകാർ, മതം മാത്രം മറ്റുള്ളവനും കൂടെ തന്റെ കൂടെ വരുന്നതിൽ അഭിമാനിക്കുന്നു.
ഈപറയുന്നതിൽ ഏതേലും ഒരു ദൈവം ഉണ്ടാാവുകയും അവൻ പറയപ്പെടുന്നതിന്റെ ഒരു ശതമാനമെങ്കിലും ശക്തനും ആയിരുന്നാൽ ഇവിടെ വേറെ മതം കാണില്ല.
നമ്മുടെ രാജ്യം നേരുടുന്ന ഒരു വെലിയ വെല്ലുവിളി ഈ മതങ്ങളുടെ മുന്നിൽ നട്ടെല്ല് വളഞ്ഞുപോകുന്നു എന്നതാണ്.
മൃഗബലി നിരോധിക്കാനും വിവാഹക്കാര്യത്തിലുമൊക്കെ കോടതികൾ വരെ മതത്തെ ഭയപ്പെടുന്നു.
ഒരു രാജ്യത്തിൽ ജങ്ങൾ വലുതാവണമെങ്കിൽ ആദ്യം അവരെ ഒരുപോലെ കാണാൻ പറ്റണം .
ഒരു പൗരൻ എന്നനിലയിലാവണം അവകാശങ്ങൾ. അല്ലാതെ മതമോ മറ്റുമാനദണ്ഡങ്ങളോ അടിസ്ഥാനമാക്കിയാവരുത്.
അല്ലെങ്കിൽ നാളെ isis പുതിയമതംകൊണ്ട് വന്നാൽ ചാവുന്നതും കൊല്ലുന്നതും കൂടി നിയമവിധേയമാക്കേണ്ടിവരും.
നിങ്ങൾ ആദ്യം മതത്തിനുവേണ്ടി യുക്തി ഉപേക്ഷിക്കാൻ പറയും,കാരണം യുക്തിയോടെ ചെയ്യാൻപറ്റുന്നതല്ല മതം പഠിപ്പിക്കുന്നത്.
രാജ്യത്തെനിയമങ്ങൾക്ക് മതചട്ടക്കൂടിനുപുറത്ത് യുക്തിയാകട്ടെ മാർഗ്ഗരേഖ.
മതത്തിനെ തെറ്റിദ്ധരിച്ചാണ് കലാപങ്ങൾ ഉണ്ടാകുന്നത് എന്ന് പറയുമ്പോൾ തെറ്റിധരിപ്പിക്കാനിടയുള്ള എന്തോകൂടി അതിലുണ്ടെന്നു വ്യക്തമല്ലെ
ഒരു മതം മതി മനുഷ്യമതം. അത് അവയവദാതാവിനേയും രക്തദാതാവിനേയും കാണുമ്പോൾ മാത്രമല്ല അല്ലാത്തപ്പോഴും അങ്ങനെതന്നെ ആവട്ടെ.
എല്ലാദൈവങ്ങളും മനുഷ്യനെ സഹായിക്കുന്നത് മനുഷ്യന്റെ രൂപത്തിൽ തന്നെയാണല്ലോ.
അവസാനം സക്കറിയയുടെ വാക്കുകളാവട്ടെ
"നമ്മുടെ വീമ്പിളക്കലുകളെല്ലാം പഴമയെപ്പറ്റിയാണ്. ഇന്നിലേക്കു വരുമ്പോൾ, സംസ്കാരം എന്ന വാക്കിന്റെ അർഥം തേടി നാം നാളെകളിലേക്കു പടിയിറങ്ങണം"